കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. സജി പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മിനോൺ ജോൺ ആണ് അഭിമന്യുവായി എത്തുന്നത്.

അഭിമന്യുവിന്റെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നു. ‘നാൻ പെറ്റ മകൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.  സിനിമയുടെ ലോഞ്ചിങ് അഭിമന്യുവിന്റെ മാതാപിതാക്കളാണ് നിർവ്വഹിച്ചത്. ചടങ്ങ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.

ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ തുടങ്ങിയവർ കഥാപാത്രങ്ങളായി അണിനിരക്കും.

റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നവംബറില്‍ ചിത്രം തീയേറ്റലേത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ സജി പാലമേല്‍ പറഞ്ഞു.  അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയിലും എറണാകുളം മഹാരാജാസ് കോളേജിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ