scorecardresearch

നടി മൗനി റോയും സൂരജ് നമ്പ്യാരും വിവാഹിതരായി; ചിത്രങ്ങൾ

‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്

mouni roy, actress, ie malayalam

ബോളിവുഡ് നടി മൗനി റോയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിൽവച്ചായിരുന്നു വിവാഹം. സൗത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. കുടുംബാംഗങ്ങളെ കൂടാതെ സിനിമാ ലോകത്തെ മൗനി റോയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

mouni roy, actress, ie malayalam
mouni roy, actress, ie malayalam
mouni roy, actress, ie malayalam
mouni roy, actress, ie malayalam
mouni roy, actress, ie malayalam

‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റായ്. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാരും മൗനി റായിയും മൂന്നുവർഷമായി പ്രണയത്തിലാണ്.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mouni roy suraj nambiar tie the knot