scorecardresearch
Latest News

ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്, അതുകൊണ്ട് ഈ ചോദ്യം എന്നോടു വേണ്ട; തുറന്നു പറഞ്ഞ് മൗനി

‘ബ്രഹ്‌മാസ്ത്ര’ യില്‍ പ്രതിനായിക കഥാപാത്രത്തെ അവതരിപ്പിച്ച മൗനി റോയിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്, അതുകൊണ്ട് ഈ ചോദ്യം എന്നോടു വേണ്ട; തുറന്നു പറഞ്ഞ് മൗനി

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ട ചിത്രമാണ് റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ ബ്രഹ്‌മാസ്ത്ര’. ചിത്രത്തില്‍ പ്രതിനായിക വേഷത്തില്‍ അഭിനയിച്ച മൗനി റോയിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പിങ്ക്‌വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ‘ മൗനിയുടെ പ്രകടനം പല രംഗങ്ങളിലും മറ്റു അഭിനേതാക്കളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടല്ലോ’ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മൗനി. ‘ ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്. അവര്‍ രണ്ടു പേരുടെയും കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. പല കാര്യങ്ങളും ഇപ്പോഴും എനിക്കു വിശ്വസിക്കാനായിട്ടില്ല. ആലിയയും റണ്‍ബീറും നല്ല ഹൃദയത്തിനു ഉടമകളാണ്’ മൗനി പറഞ്ഞു.

‘അവര്‍ വളരെ അര്‍പ്പണ മനോഭാവമുളള ആളുകളാണ്. റിഹേഴ്‌സല്‍ സമയങ്ങളിലും മറ്റും സെറ്റില്‍ തന്നെ തുടരാറുണ്ട്. ആലിയയും റണ്‍ബീറും ഒരുമിച്ചു ജോലി ചെയ്യുന്നതു കാണുമ്പോള്‍ അവര്‍ തമ്മിലുളളത് എന്തോ മാജിക്കാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കരുത്’ മൗനി കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ സീരിയുകളിലൂടെയാണ് മൗനി റോയി ശ്രദ്ധ നേടുന്നത്. മലയാളികള്‍ക്കു മൗനി സുപരിചിതയായത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘കൈലാസനാഥന്‍’ സീരിയലിലൂടെയാണ്. മലയാളിയായ സൂരജ് നമ്പ്യാരെ വിവാഹം ചെയ്ത മൗനി പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mouni roy s words on alia bhatt and ranbir kapoor