scorecardresearch
Latest News

ലോകത്തിലെ ഏറ്റവും മികച്ച ഉമ്മകൾ തരുന്നവൻ; സൂരജിനൊപ്പമുള്ള ചിത്രങ്ങളുമായി മൗനി

ഈ വർഷം ജനുവരിയിലാണ് മലയാളിയായ സൂരജ് നമ്പ്യാരും മൗനിയും വിവാഹിതരായത്

Mouni Roy, Mouni Roy husband

മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റായ്. നാഗീൻ / ‘നാഗകന്യക എന്ന സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. ജനുവരി 27 ന് ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയുടെയും സൂരജിന്റെയും വിവാഹം. ദുബായിൽ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ് നമ്പ്യാർ.

സൂരജിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടു മൗനി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“എന്റെ ജീവിതത്തിന്റെ തിളക്കത്തിന്, ലോകത്തിലെ ഏറ്റവും മികച്ച ആലിംഗനങ്ങളും ചുംബനങ്ങളും നൽകുന്നവന് ജന്മദിനാശംസകൾ,” എന്നാണ് മൗനി കുറിച്ചത്. സൂരജിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും മൗനി ഷെയർ ചെയ്തിട്ടുണ്ട്.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mouni roy celebrates husband suraj nambiar s birthday photos