scorecardresearch
Latest News

മത്സ്യകന്യകയെ പോലെ മൗനി; മാലിദ്വീപ് യാത്രാചിത്രങ്ങൾ

ഭർത്താവിന്റെ അമ്മയുടെ ജന്മദിനം ആഘോഷമാക്കാനാണ് മൗനിയും കുടുംബവും മാലിദ്വീപിലെത്തിയത്

മത്സ്യകന്യകയെ പോലെ മൗനി; മാലിദ്വീപ് യാത്രാചിത്രങ്ങൾ

രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് മൗനി കാഴ്ച വച്ചത്. നിരവധി പേരാണ് മൗനിയുടെ പ്രകടനത്തെ പുകഴ്ത്തി കൊണ്ട് കുറിപ്പുകൾ ഷെയർ ചെയ്യുന്നത്.

ബ്രഹ്മാസ്ത്ര തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ കുടുംബത്തോടൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് മൗനി. ഭർത്താവും ഭർത്താവിന്റെ അമ്മയും മൗനിയ്ക്ക് ഒപ്പമുണ്ട്. ഭർത്താവിന്റെ അമ്മയുടെ ജന്മദിനം ആഘോഷമാക്കാനാണ് മൗനി മാലിദ്വീപിലെത്തിയത്.

മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാണ് മൗനി.

മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റായ്. ‘നാഗീൻ’ എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി. അതുമാത്രമല്ല, മൗനിയുടെ കേരള ബന്ധം. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാരും മലയാളിയാണ്. ജനുവരി 27 ന് ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയുടെയും സൂരജിന്റെയും വിവാഹം. ദുബായിൽ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ് നമ്പ്യാർ.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mouni roy celebrates brahmastras success in maldives with family photos