Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

നാഗകന്യക താരം മൗനി റായ് വിവാഹിതയാവുന്നു; വരൻ മലയാളി

ജനുവരി 27 ന് വടക്കൻ ഗോവയിലെ വാഗറ്റർ ബീച്ചിലാണ് വിവാഹം

mouni roy, suraj nambiar, mouni roy suraj nambiar, mouni roy and suarj nambiar wedding, mouni roy wedding, brahmastra, goa wedding

‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റായ്.

മൗനി റായിയും ബോയ്ഫ്രണ്ട് സൂരജ് നമ്പ്യാരും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനുവരി 27 ന് ഗോവയിൽ വെച്ചാണ് വിവാഹം. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാരും മൗനി റായിയും മൂന്നുവർഷമായി പ്രണയത്തിലാണ്.

വടക്കൻ ഗോവയിലെ വാഗറ്റർ ബീച്ചിന് സമീപമാണ് വിവാഹ വേദി. ജനുവരി 28ന് മൗനിയും സൂരജും സുഹൃത്തുകൾക്കായി ഒരു ആഢംബര പാർട്ടിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഗോവയിൽ മൗനി തന്റെ ബാച്ച്‌ലർ പാർട്ടിയും ആഘോഷിച്ചിരുന്നു.

mouni roy wedding

“വിവാഹവേദിയായി ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളെയെല്ലാം ഇതിനകം ക്ഷണിച്ചുകഴിഞ്ഞുവെങ്കിലും, വിവാഹവാർത്ത രഹസ്യമായി വയ്ക്കാൻ അതിഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അതിഥികളോടും അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്,” താരത്തോട് അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞതിങ്ങനെ.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mouni roy boyfriend suraj nambiar to have a beach wedding in goa

The moderation of comments is automated and not cleared manually by malayalam.indianexpress.com