scorecardresearch
Latest News

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ‘സച്ചിന്റെ’ മോഷന്‍ പോസ്റ്റര്‍

രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക.

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ‘സച്ചിന്റെ’ മോഷന്‍ പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഫഹദ് ഫാസില്‍ നായകനായ മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Motion poster of dhyan sreenivasan movie sachin