‘കെട്ട്യോളാണ് എന്റെ മാലാഖ’; ആസിഫ് അലി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

ചിത്രം റൊമാന്റിക് കോമഡിയാണ്.

Asif Ali,ആസിഫ് അലി, Kettyolanu Ente Malakha,കെട്ട്യോളാണ് എന്റെ മാലാഖ, Motion Poster, ie malayalam,

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിസ്സാം ബഷീറാണ്. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ്, കക്ഷി അമ്മിണ്ണി പ്പിള്ള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയ്യറ്ററുകളിലെത്തുന്ന ആസിഫ് അലി ചിത്രമാണിത്. ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ആസിഫിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു. നാലും വ്യത്യസ്തമായി റോളുകളായിരുന്നു.

മലയുടെ താഴ് വാരത്തുള്ള ഒരു പള്ളിയില്‍ നിന്നും തുടങ്ങി മല മുകളില്‍ നില്‍ക്കുന്ന നായകനിലേക്ക് കടന്നു ചെല്ലുന്നതാണ് മോഷന്‍ പോസ്റ്റര്‍. ആസിഫിന്റെ വേറിട്ട ലുക്കും മ്യൂസിക്കുമാണ് പോസ്റ്ററിന്റെ പ്രത്യേകത. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ചിത്രം റൊമാന്റിക് കോമഡിയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Motion poster of asif ali movei kettyolanu ente malakha281960

Next Story
ദുൽഖറിനുള്ള പിറന്നാൾ സമ്മാനം; ‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ ട്രെയിലറെത്തിDulquer Salmaan, ദുൽഖർ സൽമാൻ, Kannum Kannum Kollaiyadhithal, കണ്ണും കണ്ണും കൊള്ളയടിത്താൽ, Kannum Kannum Kollaiyadhithal trailer, കണ്ണും കണ്ണും കൊള്ളയടിത്താൽ ട്രെയിലർ, Kannum Kannum Kollaiyadhithal movie, Kannum Kannum Kollaiyadhithal cast, Kannum Kannum Kollaiyadhithal movie release, Ritu Varma, ഋതു വർമ, Kannum Kannum Kollaiyadhithal Tamil movie, Kannum Kannum Kollaiyadhithal updates, Indian express Malayalam, IE Malayalam, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com