scorecardresearch

മാതൃദിനത്തിൽ അമ്മയ്‌ക്കൊപ്പം താരങ്ങൾ; ചിത്രങ്ങൾ

അമ്മയുടെ തോളിൽ തലവെച്ചു കിടക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്

Mohanlal , Tovino Thomas

Mother’s Day 2022: ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓർക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്.

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് പ്രിയതാരങ്ങളും. “ഞങ്ങൾക്ക് വേണ്ടി മുന്നോട്ട് വരുന്ന എല്ലാ അമ്മമാർക്കും നന്ദി” എന്ന് കുറിച്ചുകൊണ്ടാണ് നടൻ ടൊവിനോ തോമസ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ തോളിൽ ചാഞ്ഞുകിടക്കുന്ന ചിത്രമാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദൻ, നവ്യ നായർ, സുഹാസിനി, ആഷിഖ് അബു എന്നിവരും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

ഓരോ രാജ്യത്തിലും വ്യത്യസ്‌ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്.

Also Read: ‘നീ എന്റെ എല്ലാമാണ്’; മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രവുമായി കാജൽ അഗർവാൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mothers day 2022 celebrities photos and wishes

Best of Express