Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം

രണ്ടു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തെ സജീവസാന്നിധ്യമാണ് ഈ താരം

manju pillai, മഞ്ജു പിളള, manju pillai childhood photos, manju pillai latest photos, manju pillai family, mothers day 2021, mothers day 2021 wishes, ie malayalam, ഐഇ മലയാളം

Mothers Day 2021: ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. ജീവിതത്തിലെ ആദ്യത്തെ അധ്യാപികയായ അമ്മയെ ഓർക്കാതെ ആർക്കും തന്നെ ഈ ദിവസം കടന്നുപോവാനാവില്ല. ഇപ്പോഴിതാ, നടി മഞ്ജു പിള്ള പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുട്ടി മഞ്ജുവിനെയും മകൾക്കൊപ്പം നിൽക്കുന്ന മുതിർന്ന മഞ്ജുവിനെയും ചിത്രത്തിൽ കാണാം.

സിനിമ-സീരിയൽ രംഗത്ത് നിറസാന്നിധ്യമായി മഞ്ജു പിളള എസ്.പി. പിള്ളയുടെ പേരമകളാണ്. സ്കൂൾ കാലം മുതൽ തന്നെ അഭിനയത്തോട് താൽപ്പര്യമുള്ള മഞ്ജു പത്തിൽ പഠിക്കുമ്പോഴാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ‘സ്ത്രീ പർവം’ എന്ന നാടകത്തിൽ അഭിനയിക്കുന്നത്.

‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പര മഞ്ജുവിനെ ഏറെ ജനപ്രിയയാക്കി. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു.

2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരവും മഞ്ജു നേടി.ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.

Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mothers day 2021 malayalam actress childhood photo with mother

Next Story
ഒന്നായിട്ട് രണ്ടു വർഷം, ശ്രീനിഷിനൊപ്പമുളള മനോഹര വീഡിയോ പങ്കു വച്ച് പേളി മാണിPearley maaney, srinish aravind, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com