Live

Mothers Day 2021: അമ്മ ദിനത്തിൽ അമ്മയെ ചേർത്തു നിർത്തി താരങ്ങൾ

മാതൃദിനത്തിൽ ആശംസകൾ നേരുകയാണ് താരങ്ങൾ

mothers day 2021, മാതൃദിനം, mothers day wishes, mothers day quotes, Tovino Thomas, RImi Tomy, Manju pillai, Muktha, മാതൃദിനം ആശംസ, mothers day messages, mothers day greetings, മാതൃദിനം ആശംസാ കാർഡുകൾ, mothers day status, mothers day 2021 wishes in malayalam, ie malayalam, ഐഇ മലയാളം

Mothers Day 2021: ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓർക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്.

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് താരങ്ങളും. “ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും…” എന്നാണ് നടൻ ടൊവിനോ തോമസ് കുറിക്കുന്നത്. നടി ഊർമിള ഉണ്ണി, റിമി ടോമി, മുക്ത എന്നിവരും മാതൃദിനാശംസകൾ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പഴയൊരു ചിത്രമാണ് ഊർമിള ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

ഓരോ രാജ്യത്തിലും വ്യത്യസ്‌ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്.

Read more: മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം

Live Updates
9:45 (IST) 9 May 2021
കാണാമറയത്തൊരു​ അമ്മസ്നേഹം

തന്നെ വിട്ടകന്ന അമ്മ ശ്രീദേവിയുടെ ഓർമകൾ പങ്കിടുകയാണ് നടി ജാൻവി കപൂർ. അമ്മയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും ജാൻവി പങ്കുവച്ചിട്ടുണ്ട്,

9:43 (IST) 9 May 2021
നിലാപൈതലേ…. മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പേളി

അമ്മയായതിനുള്ള ശേഷമുള്ള ആദ്യത്തെ മാതൃദിനം ആഘോഷമാക്കുകയാണ് പേളി മാണി. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പേളി പങ്കുവച്ചിട്ടുണ്ട്.

5:21 (IST) 9 May 2021
ആശംസകളുമായി മഞ്ജു പിള്ള

അമ്മയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു പിള്ള ആശംസകൾ അർപ്പിച്ചിരിക്കുന്നത്.

Web Title: Mothers day 2021 celebrities wishes live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com