scorecardresearch
Latest News

Mother’s Day 2019: അമ്മ പറയുന്നത് കേള്‍ക്കണം: മാതൃദിനത്തില്‍ ജാന്‍വിയ്ക്ക് പറയാനുള്ളത്

Mother’s Day 2019: കുഞ്ഞു നാളില്‍ അമ്മ ശ്രീദേവിയുടെ മടിയില്‍ ഇരിക്കുന്ന ഒരു ചിത്രവും ജാന്‍വി മാതൃദിനത്തില്‍ പങ്കു വച്ചിട്ടുണ്ട്

Mother’s Day 2019: അമ്മ പറയുന്നത് കേള്‍ക്കണം: മാതൃദിനത്തില്‍ ജാന്‍വിയ്ക്ക് പറയാനുള്ളത്
Mothers Day 2019 Janhvi Kapoor Remembers mother Sridevi

Mother’s Day 2019: മാതൃദിനത്തില്‍ അമ്മ ശ്രീദേവിയെ ഓര്‍ത്ത് ബോളിവുഡ് താരം ജാന്‍വി കപൂര്‍. കഴിഞ്ഞ വര്‍ഷമാണ്‌ ജാന്‍വിയുടെ അമ്മയുടെ ചലച്ചിത്ര താരവുമായ ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്.

“അമ്മ പറയുന്നത് കേള്‍ക്കൂ, അവരെ സംരക്ഷിക്കൂ, ഈ ലോകത്തിലെ എല്ലാ സ്നേഹവും അവര്‍ക്ക് കൊടുക്കൂ, എല്ലാവര്ക്കും മാതൃദിന ആശംസകള്‍,” കുഞ്ഞു നാളില്‍ അമ്മ ശ്രീദേവിയുടെ മടിയില്‍ ഇരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ജാന്‍വി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ.

 

View this post on Instagram

 

Cherish them, listen to them, give them all the love in the world Happy Mother’s Day

A post shared by Janhvi Kapoor (@janhvikapoor) on

  Read More: ഇന്ന് ശ്രീദേവിയുടെ പിറന്നാള്‍; അമ്മയെ ഓര്‍ത്ത് ജാന്‍വി

ശ്രീദേവിയുടെ മരണ ശേഷം ഇതാദ്യമായല്ല ജാന്‍വി സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും അമ്മയെ ഓര്‍ക്കുന്നതും അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും. തന്റെ ആദ്യ ചിത്രമായ ‘ധടക്’ അമ്മയ്ക്കാണ് ജാന്‍വി സമര്‍പ്പിച്ചത്.

ശ്രീദേവിയുടെ നിര്യാണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ശ്രീദേവിയില്ല എന്ന സത്യത്തിനോട് ഇപ്പോഴും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല മക്കൾ ജാൻവി കപൂറിനും ഖുശി കപൂറിനും ഭർത്താവ് ബോണി കപൂറിനുമൊന്നും. അമ്മയുടെ ചരമവാർഷിക ദിനത്തിൽ ജാൻവി പങ്കുവെച്ച ഒരു ചിത്രവും അമ്മയെ കുറിച്ചുള്ള വരികളും ഏറെ ഹൃദയസ്പർശിയായിരുന്നു.

അമ്മയുടെ കൈകളുടെ സുരക്ഷയിൽ ഇരിക്കുന്ന ഒരു കുട്ടിക്കാല ചിത്രമാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ അന്ന് പങ്കുവച്ചത്. “എന്റെ ഹൃദയത്തിന് എപ്പോഴും കനമേറെയാണ്, പക്ഷേ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം നിങ്ങൾ അതിനകത്തുണ്ട്,” എന്നാണ് അമ്മയെ ഓർത്ത് ജാൻവി കുറിച്ചത്.

ശ്രീദേവി എന്ന അഭിനേത്രിയുടെയും വലിയൊരു ആരാധികയാണ് ജാൻവി. ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ മറ്റൊരാളായി മാറുന്ന അമ്മ തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് ജാൻവി ഒരു അവസരത്തിൽ പറഞ്ഞിട്ടുണ്ട്. ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം അനുസ്‌മരിച്ചായിരുന്നു ജാന്‍വിയുടെ വാക്കുകൾ.

“ഷൂട്ടിങ് ലൊക്കേഷനില്‍ ഞങ്ങളും ഉണ്ടായിരുന്നു. എനിക്കായി കൊണ്ട് വച്ച സൂപ്പ് കുടിക്കാത്തത്തിനോ മറ്റോ എന്നോട് ദേഷ്യപ്പെടുകയായിരുന്നു അമ്മ. പെട്ടന്നാണ് ഷോട്ട് റെഡി എന്ന് പറഞ്ഞത്. അതുവരെ കണ്ട അമ്മയായിരുന്നില്ല ആ നിമിഷം മുതല്‍.  പൊസിഷനില്‍ പോയി നിന്ന് മറ്റൊരാളായി മാറിയ അമ്മയെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരാള്‍ അവിടെയുണ്ട് എന്ന കാര്യം തന്നെ അമ്മ മറന്നു പോയത് പോലെ.”, തന്റെ ആദ്യ ചിത്രമായ ‘ധടക്’ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞതിങ്ങനെ.

Janhvi wishes sister Khushi happy birthday with childhood throwback video Sridevi Boney Kapoor
Janhvi wishes sister Khushi happy birthday with childhood throwback video Sridevi Boney Kapoor

അമ്മയുടെ ചിത്രങ്ങളിൽ ജാൻവിയ്ക്ക് ഏറെയിഷ്ടം ‘സദ്‌മ’യാണ്. ” അതിലെ അവസാന രംഗത്തില്‍ അമ്മ അവതരിപ്പിക്കുന്ന കഥാപാത്രം കമല്‍ഹസനെ തിരിച്ചറിയുന്നില്ല. അത് കണ്ടു ദേഷ്യവും സങ്കടവും വന്നിട്ട് ഞാന്‍ അമ്മയോട് രണ്ടു ദിവസം സംസാരിക്കാതെയിരുന്നിട്ടുണ്ട്. എത്രയും സ്‌നേഹിക്കുന്ന ഒരാളെ കണ്ടിട്ട് എങ്ങനെ മനസ്സിലാവാതിരിക്കും എന്ന് ചോദിച്ചിട്ട്…” ജാാൻവി പറയുന്നു.

‘സദ്‌മ’ ഇഷ്ടപ്പെടാൻ വേറെയും കാരണങ്ങളുണ്ട് ജാൻവിയ്ക്ക്, “സാധാരണ എല്ലാ ചിത്രങ്ങളിലും അമ്മയുടെ കഥാപാത്രമാവും കരയുക. ഇതില്‍ സന്തോഷമുള്ള ഒരമ്മയെയാണ് കാണാന്‍ കഴിയുക. സ്ക്രീനില്‍ ആണെങ്കില്‍ പോലും അവര്‍ കരയുന്നതോ അവരെ ആരെങ്കിലും ഉപദ്രവിക്കുന്നതോ കാണാന്‍ കഴിയില്ല എനിക്ക്. വലിയ സങ്കടമുണ്ടാക്കും അത്.” ജാൻവി പറഞ്ഞു.

sridevi and family

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mothers day 2019 janhvi kapoor remember mother sridevi

Best of Express