Mother’s Day 2018: ലോക മാതൃദിനത്തില്‍ ആശംസകളുമായി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. അമ്മയ്‌ക്കൊപ്പം തന്റെ ചെറുപ്പത്തിലെ ചിത്രവും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയാത്തതു കൊണ്ട്, അദ്ദേഹം അമ്മയെ സൃഷ്ടിച്ചു. മാതൃദിനാശംസകള്‍,’ ചിത്രത്തോടൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മോഹന്‍ലാല്‍ അമ്മയെ കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു അമ്മ ശാന്തകുമാരിയെ കുറിച്ചുള്ള പരാമര്‍ശം.

”എന്റെ പ്രിയപ്പെട്ട അമ്മ കുറച്ച് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്. എത്രയോ കാലം ഓടിച്ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മയ്ക്ക് പെട്ടെന്ന് വീല്‍ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോഴുണ്ടായ അസ്വസ്ഥത ഞാന്‍ കണ്ടിട്ടുണ്ട്,’ എന്നായിരുന്നു ലാല്‍ എഴുതിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ