Mother’s Day 2018: വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. ‘ദേവ്ദാസ്’ എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഐശ്വര്യ മാത്രമല്ല, അമ്മയ്‌ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു ആരാധ്യയുമുണ്ട്.

ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ട്. ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വീഡിയോ, താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘സര്‍ക്കിള്‍ ഓഫ് ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

Circle of Life

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഐശ്വര്യയുടെ എല്ലാമെല്ലാമാണ് മകള്‍ ആരാധ്യ. ഐശ്വര്യ എവിടെ പോയാലും കൂടെ പ്രത്യക്ഷപ്പെടുന്ന മുഖം. ഒടുവില്‍ മുന്‍ ലോക സുന്ദരി ആദ്യമായി ഇന്‍സ്റ്റഗ്രാം തുടങ്ങിയപ്പോഴും സമര്‍പ്പണം മകള്‍ക്കു തന്നെ. ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നിന്ന ഐശ്വര്യ മാതൃദിനത്തിനു മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ആരാധ്യ തീരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളാണ് ഐശ്വര്യയുടെ ആദ്യ പോസ്റ്റുകള്‍. ”ഞാന്‍ വീണ്ടും ജനിച്ചു” എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്.

ഐശ്വര്യ റായ് ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണെന്ന് നേരത്തേ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചന്‍ പറഞ്ഞിരുന്നു.

‘ഐശ്വര്യ ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസ്സിവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ