അമ്മ വൃന്ദ റായുടെ എഴുപതാം പിറന്നാൾ ആഘോഷമാക്കി നടി ഐശ്വര്യ റായും കുടുംബവും. ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ, മകൾ ആരാധ്യ എന്നിവർക്കൊപ്പം അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘പ്രിയപ്പെട്ട ഡാർലിങ് മമ്മി – ദൊഡ്ഡ (തുളു ഭാഷയിൽ അമ്മൂമ്മ എന്നർത്ഥം), ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ലോകം നിങ്ങളാണ്. ഞങ്ങളുടെ മാലാഖയെ ദൈവം അനുഗ്രഹിക്കട്ടെ,’ ഐശ്വര്യ കുറിച്ചു.
Read Here: മകളെ ചേർത്തണച്ച് ഐശ്വര്യ; ഉപാധികളില്ലാത്ത സ്നേഹമെന്ന് കുറിപ്പ്




‘ഫാന്നി ഖാൻ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ഐശ്വര്യയുടെ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുൻ’, മണിരത്നം ചിത്രം ‘പൊന്നിയിൻ ശെൽവൻ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. 2010ൽ രാവണിലാണ് ഐശ്വര്യയും അഭിഷേകും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്.
Read more: കുട്ടികളെപ്പോലെ പെരുമാറാതെ വന്നു സീൻ തീർത്തിട്ട് പോകാൻ ഐശ്വര്യ പറഞ്ഞു; രൺബീർ ഓർക്കുന്നു
തമിഴിലെ ഇതിഹാസ നോവലായ കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവനെ’ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. ഒരു പീരിഡ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേതരായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന് മോഹന്‍ ബാബുവാണ് പാഴുവേതരായരെ അവതരിപ്പിക്കുന്നത്.