ഈ വര്‍ഷവും അവസാനിക്കാറായി. 2017ലെ ട്രെന്‍ഡുകളെക്കുറിച്ചും ന്യൂസ് മേക്കേഴ്‌സിനെക്കുറിച്ചുമൊക്കെ പറഞ്ഞുതുടങ്ങേണ്ട സമയമായി. യാഹുവിന്റെ വാര്‍ഷിക വിശകലനപ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ‘ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ്’ പട്ടികയിലെ ആദ്യ പേര് മറ്റാരുടേയുമല്ല, സണ്ണി ലിയോണിന്റെ തന്നെയാണ്. ഇതിലെ മറ്റൊരു പ്രത്യേകത പട്ടികയില്‍ ഒമ്പതാമതായി മലയാളി കാവ്യാ മാധവനുമുണ്ടെന്നാണ്.

ഇക്കഴിഞ്ഞ ജൂലൈയില്‍ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബെറും ചേര്‍ന്നൊരു കുഞ്ഞിനെ ദത്തെടുത്തു. നിഷ കൗര്‍ വെബെര്‍ എന്നവള്‍ക്ക് പേരുമിട്ടു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു പിന്നീടവര്‍.

തൊട്ടു പുറകെ പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയുമുണ്ട്. ഒറ്റക്കാര്യമല്ല, നിരവധി ഘടകങ്ങളുണ്ട് പ്രിയങ്കയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ഈ വര്‍ഷമാണ് താരം തന്റെ ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിന്റെ ഏറ്റവും 2017ലെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി.

ഇന്ത്യയുടെ മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ഇത്തവണയും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ ഐശ്യര്യയെക്കാള്‍ മകള്‍ ആരാധ്യയായിരുന്നു ആളുകളുടെ ശ്രദ്ധാ കേന്ദ്രം. പിന്നീട് മെൽബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെടുകയും പിന്നീട് ദിലീപിന്റെ അറസ്റ്റുമാണ് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ വാർത്തകളിൽ നിറച്ചത്. പട്ടികയിലെ ഒമ്പതാമത്തെ പേരാണ് കാവ്യയുടേത്.

ഇവര്‍ക്കു പുറകെ കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്താ കുല്‍ക്കര്‍ണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരും ലിസ്റ്റിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ