/indian-express-malayalam/media/media_files/twIn15lmIIuoOGJPhCCJ.jpg)
സെയ്ഫ് അലി ഖാൻ- അമൃത സിംഗ്
1991ൽ വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിങ്ങും 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. ഭാര്യക്ക് ജീവനാംശമായി അഞ്ച് കോടിയാണ് സെയ്ഫ് നൽകിയതെന്നാണ് റിപ്പോർട്ട്.
ആമിർ ഖാൻ- റീന ദത്ത
ആമിർ ഖാനും റീന ദത്തയും 1986ലാണ് വിവാഹിതരായത്. 2002ൽ ഇരുവരും വേർപിരിഞ്ഞു. ആമിർ ഖാൻ റീനയ്ക്ക് 50 കോടി രൂപയാണ് ജീവനാംശമായി നൽകിയതെന്നാണ് റിപ്പോർട്ട്.
ഫർഹാൻ അക്തർ- അധുന ഭബാനി
ഫർഹാനും അധുനയും 16 വർഷത്തെ ദാമ്പത്യജീവിതം 2016ൽ അവസാനിപ്പിച്ചു. ഫർഹാൻ അധുനയ്ക്ക് ജീവനാംശം ഒറ്റത്തവണയായി നൽകി തീർപ്പാക്കുകയായിരുന്നു. 10,000 സ്ക്വയർ ഫീറ്റ് വിസ്താരം വരുന്ന മുംബൈയിലെ വിപാസന എന്ന വീടും അധുനയ്ക്ക് വിട്ടുനൽകി
സഞ്ജയ് ദത്ത്- റിയ പിള്ള
സഞ്ജയ് ദത്തിൻ്റെയും മോഡൽ റിയ പിള്ളയുടെയും വിവാഹവും അധികനാൾ നീണ്ടുനിന്നില്ല. സഞ്ജയ് ദത്തിൻ്റെ രണ്ടാം ഭാര്യയായിരുന്നു റിയ പിള്ള. 2005ൽ ഇരുവരും വിവാഹമോചനം നേടി. സഞ്ജയ് ദത്തിൽ നിന്ന് റിയ ഒരു വീടും എട്ട് കോടി രൂപയും ജീവനാംശമായി കൈപ്പറ്റി.
കരിഷ്മ കപൂർ- സഞ്ജയ് കപൂർ
കരിഷ്മയും സഞ്ജയും 2016ൽ നിയമപരമായി വേർപിരിഞ്ഞു. സഞ്ജയ് തന്റെ ഖാർ വസതിയും, 14 കോടിയുടെ ബോണ്ടുമാണ് കരിഷ്മയ്ക്ക് ജീവനാംശമായി നൽകിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനുമായി 10 ലക്ഷം രൂപ മാസമെന്ന രീതിയിൽ ഈ ബോണ്ടുകളിൽ നിന്നും പലിശ ലഭിക്കും.
അർബാസ് ഖാൻ- മലൈക അറോറ
1998 ലാണ് അർബാസ് ഖാനും മലൈക അറോറയും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന സമയത്ത് അർബാസ് ഖാൻ മലൈകയ്ക്ക് 15 കോടി രൂപ ജീവനാംശമായി നൽകി.
ഹൃത്വിക് റോഷൻ- സുസൈൻ
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമോചനങ്ങളിലൊന്നാണ് ഹൃത്വിക്കും സുസൈനും തമ്മിലുള്ള വിവാഹമോചനം. 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞപ്പോൾ 400 കോടിയാണ് സുസൈൻ ജീവനാംശമായി ആവശ്യപ്പെട്ടത്. 380 കോടി നൽകാൻ ഹൃത്വിക് തയ്യാറായി. രണ്ട് ആൺമക്കളും സൂസെൻ ഖാൻ്റെ സംരക്ഷണത്തിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.