അഭിനയത്തിനും വിജയങ്ങൾക്കും അപ്പുറം വ്യക്തിത്വം കൊണ്ടും അപ്പീൽ കൊണ്ടും ഏറ്റവും അഭിലഷണീയരായി തീർന്ന മലയാളസിനിമയിലെ താരങ്ങൾ ആരെന്ന് കണ്ടെത്താൻ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ മോസ്റ്റ് ഡിസയറബിൾ മാൻ/ഡിസയറബിൾ വുമൺ 2019 ലേക്ക് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും ഐശ്വര്യ ലക്ഷ്മിയും ആണ്.

ഏറ്റവും ആകർഷകത്വമുള്ള/അഭിലഷണീയരായ താരങ്ങളായി തങ്ങളെ തിരഞ്ഞെടുത്ത പ്രേക്ഷകരുടെ തീരുമാനത്തിൽ ഇരുവരും സന്തോഷത്തിലാണ്. അതേസമയം ഏറ്റവും ആകർഷകത്വമുള്ള താരങ്ങളായി നിങ്ങൾക്ക് തോന്നിയത് ആരാണെന്ന ചോദ്യത്തിനും ഇരുവരും ഉത്തരമേകി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേര് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോൾ സംവിധായിക അഞ്ജലി മേനോന്റെയും നസ്രിയയുടെയും പേരാണ് പൃഥ്വിരാജ് പറഞ്ഞത്.

“ഒരു പേര് മാത്രമായി പറയാൻ കഴിയില്ല. എന്നെ സംബന്ധിച്ച് മലയാളത്തിലെ ഏറ്റവും അഭിലഷണീയമായ പുരുഷന്മാർ എന്നു പറയാവുന്നത് മമ്മൂക്കയും ലാലേട്ടനുമാണ്. വിജയത്തിന്റെ കാര്യത്തിലായാലും സുദീർഘമായ കരിയറിന്റെയോ വ്യക്തിത്വത്തിന്റെയോ സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെയോ വ്യക്തിപരമായോ തൊഴിൽപരമായോ അവർ വളർത്തിയെടുത്ത ബന്ധങ്ങളുടെ കാര്യത്തിലായാലുമെല്ലാം അതെ. അവരെ കുറിച്ച് നമ്മൾ കേൾക്കുന്ന കഥകൾ ഏറെ പ്രചോദിപ്പിക്കുന്നതാണ്. അവരിന്ന് നിൽക്കുന്ന സ്ഥാനം ആഗ്രഹിക്കുന്നത് പോലും എളുപ്പമല്ല,” ഐശ്വര്യ പറയുന്നു.

Read more: പത്താംക്ലാസ് പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്; ആശംസകളോട് പൂർണിമ

“ആകർഷിച്ച ഒരുപാട് സ്ത്രീകൾ ഉണ്ടെങ്കിലും ഞാൻ എടുത്തുപറയുന്നത് അഞ്ജലി മേനോന്റെ പേരാവും. ഏറെ ആത്മവിശ്വാസവും ക്യാരക്ടറുമുള്ള സ്ത്രീയാണ് അവർ. ഇതേ ഗുണങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ നസ്രിയയിലും ഉണ്ട്, നസ്രിയയും വളരെ ആകർഷത്വമുള്ള ഒരാളാണ്,” പൃഥ്വിരാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook