scorecardresearch

2025ൽ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകൾ; പട്ടികയിൽ രണ്ടു മോഹൻലാൽ ചിത്രങ്ങളും

ഈ വർഷം പ്രേക്ഷകർ കാത്തിരിക്കുന്ന 20 ചിത്രങ്ങൾ

ഈ വർഷം പ്രേക്ഷകർ കാത്തിരിക്കുന്ന 20 ചിത്രങ്ങൾ

author-image
Entertainment Desk
New Update
Mohanlal, Yash

ചിത്രം: എക്സ്

ഇന്ത്യൻ സിനിമയെ സംബന്ധിച്ച്, ബ്ലോക്ബസ്റ്റർ ചിത്രങ്ങളടക്കം നിരവധി മികച്ച സിനിമകൾ വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ വർഷമായിരുന്നു 2024. ഏറെ പ്രതീക്ഷയോടെയാണ് 2025ലും പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പേഴിതാ 2025ൽ പുറത്തിറങ്ങുന്ന പ്രതീക്ഷ ഉയർത്തുന്ന 20 ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഐഎംഡിബി.

Advertisment

മലയാളം സിനിമയെ സംബന്ധിച്ച് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2024 എങ്കലും, ഒരു ചിത്രം മാത്രമാണ് പട്ടികയിൽ സ്ഥാനം നേടിയത്. അതേസമയം മോഹൻലാൽ അഭിനയിക്കുന്ന രണ്ടു ചിത്രങ്ങൾ പട്ടികയിലുണ്ട്.

സൽമാൻ ഖാനും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന 'സിക്കന്ദർ' ആണ് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്,' ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'കൂലി' എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ചിത്രങ്ങൾ. ഹിന്ദിയിൽ നിന്ന് പതിനൊന്നും, തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമായി മൂന്നു വീതവും കന്നഡയിൽ നിന്ന് രണ്ടും മലയാളത്തിൽ നിന്ന് ഒരു സിനിമയുമാണ് പട്ടികയിലുള്ളത്.

Advertisment

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാൻ' ആണ് പട്ടികയിലുള്ള ഏക മലയാളം ചിത്രം. എട്ടാം സ്ഥാനത്താണ് എംപുരാൻ. അതേസമയം മോഹൻലാൽ അഭിനയിക്കുന്ന രണ്ടു ചിത്രങ്ങളാണ് അടുത്ത വർഷം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനാകനായ 'കണ്ണപ്പ'യിൽ അതിഥി വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്.

2025ൽ പ്രതീക്ഷ ഉയർത്തുന്ന ചിത്രങ്ങൾ

1. സിക്കന്ദർ
2. ടോക്സിക്
3. കൂലി
4. ഹൗസ്ഫുൾ
5. ബാഗി 4
6. ദി രാജാ സാബ്
7. വാർ 2
8. എൽ 2: എംപുരാൻ
9. ദേവ
10. ഛാവ
11. കണ്ണപ്പ
12. റെട്രോ
13. തഗ് ലൈഫ്
14. ജാട്ട്
15. സ്കൈ ഫോഴ്‌സ്
16. സിതാരെ സമീൻ പർ
17. തമം
18. കാന്താര: ചാപ്റ്റര്‍ 1
19. ആൽഫ
20. തണ്ടേൽ

Read More

Indian Cinema yash Mohanlal Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: