Moothon Teaser: ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി, തമിഴ് താരം സൂര്യ, ബോളിവുഡ് സംവിധായരായ കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, നടന്‍ പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ‘മൂത്തോനെ’ വരവേറ്റത്.
രാജ്യാന്തര ശ്രദ്ധ നേടിയ ‘ലയേര്‍സ് ഡൈസി’ന് ശേഷം ഗീതു മോഹന്‍ദാസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. നിവിന്‍ പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും അഭിനയിക്കുന്നു.
Moothon Teaser: ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിങ് ബി.അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ.റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.