scorecardresearch
Latest News

എല്ലാം തീർന്നെന്നോർത്ത് ഞാൻ പൊട്ടികരഞ്ഞു; പ്രൊഫസർ പറയുന്നു

സെപ്റ്റംബർ മൂന്നിനാണ് മണിഹൈയ്സ്റ്റ് അഞ്ചാം സീസൺ പ്രദർശനത്തിനെത്തുന്നത്

എല്ലാം തീർന്നെന്നോർത്ത് ഞാൻ പൊട്ടികരഞ്ഞു; പ്രൊഫസർ പറയുന്നു

ലോകമെമ്പാടും ആരാധകരുള്ള ഇഷ്ടം നേടിയ വെബ് സീരിസാണ് മണി ഹൈയ്‌സ്റ്റ്. സീരിസിൽ പ്രൊഫസർ എന്ന കഥാപാത്രമായെത്തിയ അൽവാരോ മോർട്ടെയും ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു താരമാണ്. മണിഹൈയ്സ്റ്റിന്റെ അഞ്ചാമത്തെ സീസൺ റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് മണിഹെയ്സ്റ്റ് ആരാധകർ. സെപ്റ്റംബർ മൂന്നിനാണ് മണിഹൈയ്സ്റ്റിന്റെ പ്രദർശനം.

ഈ സീസണോടെ പരമ്പര അവസാനിക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 2017-ലാണ് മണിഹൈയ്സ്റ്റ് സംപ്രേഷണം ആരംഭിച്ചത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ സ്പാനിഷ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് ആദ്യമായി റിലീസ് ചെയ്തെങ്കിലും വൻ പരാജയമായിരുന്നു. പിന്നീട് നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ‘മണി ഹൈയ്സ്റ്റ്’ എന്ന പേരിൽ പുറത്തിറക്കിയതോടെയാണ് ഈ വെബ് സീരിസ് തരംഗമായി മാറിയത്.

money heist, money heist 5, alvaro morte, professor, money heist profesor, money heist season 5, money heist 5 release, money heist professor actor, alvaro morte on money heist 5, money heist 5 plot, la casa de papel, netflix money heist 5, മണിഹൈയ്സ്റ്റ്, പ്രൊഫസർ

ഉദ്വോഗജനകമായ നിമിഷങ്ങളുമായാണ് അഞ്ചാമത്തെ സീസൺ എത്തുന്നതെന്നാണ് അൽവാരോ മോർട്ടെ പറയുന്നത്. ഷൂട്ടിംഗിന്റെ അവസാനദിവസം തന്നെ സംബന്ധിച്ച് വളരെ വികാരനിർഭരമായ ഒന്നായിരുന്നെന്നും ‘നാളെ എന്നൊന്നില്ലാത്തതുപോലെ’ താൻ കരയുകയായിരുന്നുവെന്നും അൽവാരോ മോർട്ടെ പറയുന്നു.

ഈ സ്പാനിഷ് ക്രൈം- ഡ്രാമയിൽ എല്ലാ കൊള്ളകളുടെയും മാസ്റ്റർ ബ്രെയിൻ ആയ സെർജിയോ അഥവാ പ്രൊഫസർ എന്ന കഥാപാത്രത്തെയാണ് അൽവാരോ മോർട്ടെ അവതരിപ്പിക്കുന്നത്. ബുദ്ധിരാക്ഷസനായ പ്രൊഫസർക്ക് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം തന്നെ നേടി കൊടുക്കാൻ മണിഹൈയ്സ്റ്റ് സീരിസിന് സാധിച്ചു.

രണ്ട് ഭാഗങ്ങളാണ് അവസാനസീസണിലുള്ളത്. “പരമ്പര എങ്ങനെ അവസാനിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. വളരെ ഉദ്വോഗജനകമായ നിമിഷങ്ങളുള്ള, ധാരാളം ആക്ഷനുള്ള, വളരെ ആവേശകരമായ ഒന്നാണ് പുതിയ സീസൺ,” അൽവാരോ പറയുന്നു.

വളരെ ബുദ്ധിമുട്ടേറിയതും വൈകാരികമായതുമായ ഒന്നായിരുന്നു അവസാന സീസണിന്റെ ചിത്രീകരണമെന്നും അൽവാരോ കൂട്ടിച്ചേർക്കുന്നു. “ഇത് അവസാന സീസണിന്റെ ചിത്രീകരണമാണെന്ന് നിങ്ങൾക്കറിയാം. ഒരു വശത്ത് ചിത്രീകരിക്കുന്ന സീനിൽ നിങ്ങളേറെ വ്യാപൃതനാണ്, എന്നാൽ മറുവശത്ത് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നു, പ്രൊഫസറായുള്ള വേഷപ്പകർച്ചയുടെ അവസാനമാണിത്. അതിനാൽ തന്നെ ഏറെ ബുദ്ധിമുട്ടേറിയ നിമിഷങ്ങൾ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നു.”

money heist, money heist 5, alvaro morte, professor, money heist profesor, money heist season 5, money heist 5 release, money heist professor actor, alvaro morte on money heist 5, money heist 5 plot, la casa de papel, netflix money heist 5, മണിഹൈയ്സ്റ്റ്, പ്രൊഫസർ

“നാലുവർഷമായി പ്രവർത്തിച്ച ഒരു ടീമുമായി പിരിയുന്നത് എളുപ്പമല്ല. നാളെ എന്നൊന്ന് ഇല്ലാത്തതു പോലെ ഞാൻ ഒരുപാട് കരഞ്ഞു. പക്ഷേ എനിക്ക് നന്ദിയുണ്ട്,” ഷൂട്ടിംഗിന്റെ അവസാനദിവസത്തെ ഓർമകൾ പങ്കുവച്ച് കൊണ്ട് അൽവാരോ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Money heist 5 alvaro morte playing professor shares last day of shoot netflix finale