/indian-express-malayalam/media/media_files/uploads/2023/03/Momo-in-Dubai.png)
Momo in Dubai OTT: അമീൻ അസ്‌ലമിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 'മോമോ ഇൻ ദുബായ്.' അനു സിത്താര, അനീഷ് ഗോപിനാഥൻ, ജോണി ആന്റണി, ആത്രേയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫെബ്രുവരി 3നു റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
ആറു വയസ്സുള്ള കുട്ടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ബുർജ് ഖലീഫ കാണാനായുള്ള കുഞ്ഞ് മോമോയുടെ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കുട്ടികൾക്കായുള്ള ചിത്രം എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സക്കറിയ, ആഷിഫ് കക്കോടി എന്നിവരാണ് തിരക്കഥ രചിച്ചത്. സക്കറിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹ്ല അൽ ഫഹദ് എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം പ്രസന്ന സുജിത്ത്, എഡിറ്റിങ്ങ് രതീഷ് രാജ് എന്നിവർ നിർവഹിക്കുന്നു. സംഗീതം ജാസി ഗിഫ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.