Latest News

തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ‘അബ്രഹാമിന്റെ സന്തതികളു’ടെ പുതിയ പോസ്റ്ററെത്തി

ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.

Mammootty

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററില്‍ കാറിനുള്ളില്‍ തോക്കുമായിരിക്കുന്ന മമ്മൂട്ടിയായിരുന്നെങ്കില്‍ ഇത്തവണത്തെ പോസ്റ്ററില്‍ ഗണ്‍ പോയിന്റില്‍ നില്‍ക്കുന്ന മമ്മൂട്ടിയാണ്. മെഗാസ്റ്റാര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ് പോസ്റ്റര്‍ പുറത്തു വിട്ടത്

സ്ട്രീറ്റ് ലൈറ്റ്‌സിനു ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി എന്നിവരും ചിത്രത്തിലുണ്ട്.

രണ്ടു പതിറ്റാണ്ടിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’

മമ്മൂട്ടി നായകനായ തന്നെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mommootty film abrahaminte santhathikal new poster

Next Story
കുട്ടികൾക്കായുളള​ രാജ്യാന്തര ചലച്ചിത്രമേള 14 മുതൽ 20 വരെ തിരുവനന്തപുരത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express