വ്യത്യസ്‌തമായ മേക്ക് ഓവറിൽ അഭിനേതാക്കൾ വെളളിത്തിരയിൽ പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. അടുത്തിടെ അങ്ങനെ ഞെട്ടിയത് രാജ്കുമാർ റാവുവിനെ കണ്ടപ്പോഴാണ്. രാബ്ത എന്ന ചിത്രത്തിൽ 324 വയസുളള കഥാപാത്രമായാണ് രാജ്കുമാർ റാവു എത്തുന്നത്. അതിന് ശേഷം വീണ്ടും നമ്മെ ഞെട്ടിക്കുന്നത് നവാസുദ്ദീൻ സിദ്ദിഖിയാണ്. ‘മോം’ എന്ന ചിത്രത്തിലാണ് വ്യത്യസ്‌തമായ ഗെറ്റപ്പിൽ നവാസുദ്ദീൻ എത്തുന്നത്. പുതിയ ലുക്ക് ട്വിറ്ററിലൂടെ അദ്ദേഹം പങ്ക്‌വച്ചിട്ടുണ്ട്.

പാതി കഷണ്ടിയായി തിരിച്ചറിയാൻ പറ്റാത്ത വേഷത്തിലാണ് നവാസുദ്ദീൻ സിദ്ദിഖി പോസ്റ്ററിലുളളത്. കഥാപാത്രത്തെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും വളരെ ശക്തമായ വേഷത്തിലാണ് ഈ നടൻ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ‘മോം’ എന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ശ്രീദേവിയും നവാസുദ്ദീ സിദ്ദിഖിയുടെ പോസ്റ്റർ ട്വിറ്ററിൽ പങ്ക്‌വച്ചിട്ടുണ്ട്.

അക്ഷയ് ഖന്ന, പാക്കിസ്ഥാൻ നടനായ അദ്നാൻ സിദ്ദിഖി, അമൃത പുരി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രവി ഉദയവാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് മോം നിർമ്മിക്കുന്നത്. ജൂലൈയിൽ ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ