/indian-express-malayalam/media/media_files/2025/12/02/nithya-das-childhood-photo-2025-12-02-11-05-15.jpg)
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ 1991-ൽ പുറത്തിറങ്ങിയ 'ഗോഡ് ഫാദർ'. തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ തുടർച്ചയായി 405 ദിവസമാണ് ചിത്രം ഓടിയത്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ചിത്രം നേടി. എൻഎൻപിള്ള, ഫിലോമിന, മുകേഷ്, കനക, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗദീഷ്, കെപിഎസിലളിത, ഭീമൻ രഘു, പറവൂർ ഭരതൻ, ജനാർദ്ദനൻ എന്നിവരെല്ലാം മത്സരിച്ച് അഭിനയിച്ചപ്പോൾ പിറന്നത് ഒരു പക്ക എന്റർടെയിനറായിരുന്നു.
ഗോഡ്ഫാദറിന്റെ ലൊക്കേഷനിൽ നിന്നും പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫിലോമിന, പറവൂർ ഭരതൻ, തൊടുപുഴ വാസന്തി എന്നിവരുടെ അരികെ ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയേയും ചിത്രത്തിൽ കാണാം. ഈ പെൺകുട്ടി പിൽക്കാലത്ത് നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു എന്നത് മറ്റൊരു കൗതുകം.
ആരാണ് ഈ കുട്ടി എന്നല്ലേ. മലയാളികളുടെ ഇഷ്ടം കവർന്ന നടി നിത്യ ദാസാണ് ചിത്രത്തിലുള്ളത്. നിത്യ തന്നെയാണ് ഈ ത്രോബാക്ക് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. "ഗോഡ് ഫാദർ എന്ന മൂവി ഷൂട്ട് കാണാൻ പോയപ്പോ എടുത്ത പിക്ചർ ആണുട്ടോ," എന്ന​ അടിക്കുറിപ്പോടെയാണ് നിത്യ ചിത്രം ഷെയർ ചെയ്തത്. കോഴിക്കോട് ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്.
2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നിത്യ ഇപ്പോൾ. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.
Also Read: ഒന്നും രണ്ടും ലക്ഷമല്ല, കോടികൾ; സാമന്തയുടെ വിവാഹ മോതിരത്തിന്റെ വില എത്രയെന്നറിയാമോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us