അഭിനയിക്കാന്‍ മാത്രമല്ല, അസാധ്യമായി ഡാന്‍സ് കളിക്കാനും പാട്ടുപാടാനുമെല്ലാം അറിയാം മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്. ഇങ്ങനെയെല്ലാമാണല്ലോ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായത്. സിനിമയ്ക്കകത്തു മോഹന്‍ലാല്‍ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. അതുപോലെ സിനിമയ്ക്ക് പുറത്ത് നിരവധി സ്റ്റേജ് ഷോകളിലും അദ്ദേഹം ലൈവായി തന്നെ പാടിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ദൂരദര്‍ശന് വേണ്ടി മോഹന്‍ലാല്‍ ആലപിച്ച ഒരു ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ‘പൂക്കച്ച…മഞ്ഞക്കച്ച’ എന്നു തുടങ്ങുന്ന നാടന്‍ പാട്ട് കസവുമുണ്ടും ജുബ്ബയും ധരിച്ച് മുഖത്തൊരു കുസൃതിച്ചിരിയോടെ ലാല്‍ പാടുമ്പോള്‍ അത് പ്രേക്ഷകരെ കൊണ്ടുപോകുന്നത് മറ്റൊരു സുവര്‍ണ കാലഘട്ടത്തിലേക്കാണ്.

മോഹന്‍ലാല്‍ പാടി സൂപ്പര്‍ഹിറ്റായ നിരവധി പാട്ടുകള്‍ മലയാളത്തിലുണ്ട്. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ നീയറിഞ്ഞോ മേലേമാനത്ത് എന്ന ഗാനം, സ്ഫടികത്തിലെ ഏഴിമലപ്പൂഞ്ചോല, കണ്ണെഴുതിപ്പൊട്ടും തൊട്ടിലെ കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍, റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ ആറ്റുമണല്‍ പായയില്‍…. അങ്ങനെ പ്രേക്ഷകരുടെ ഇഷ്ട ലാലേട്ടന്റെ പാട്ടുകള്‍ നിരവധിയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ