Latest News

ഒടിയന്‍ ഒരു ‘സൂപ്പര്‍ ഹീറോ’ ചിത്രം: ശ്രീകുമാര്‍ മേനോന്‍

‘വളരെ ദൈര്‍ഘ്യമേറിയതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ക്ലൈമാക്‌സാണ് ഒടിയന്റേത്.’

കേരളം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ഒടിയന്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ്. ഓഗസ്റ്റ് അവസാനമാണ് വാരണാസിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഒടിയന്‍ ഒരു പ്രേത സിനിമയല്ല, മറിച്ച് ഒരു സൂപ്പര്‍ ഹീറോ ചിത്രമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മാണിക്യന്‍ എന്ന കഥാപാത്രം വളരെ കായികബലമുള്ള ഒരാളാണെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വളരെ ദൈര്‍ഘ്യമേറിയതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ക്ലൈമാക്‌സാണ് ഒടിയന്റേത്. ചിത്രത്തിന്റെ ഹൈലേറ്റ് എന്നത് അതിലെ സംഘട്ടനരംഗങ്ങളാണ്. അന്താരാഷ്ട്ര സിനിമകളുടെ നിലവാരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് പീറ്റര്‍ ഹെയ്ന്‍ ശ്രമിച്ചിരിക്കുന്നത്. നാല് ലൊക്കേഷനുകളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ കൂടാതെ മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം നടന്‍ നരേനും എത്തുന്നു എന്നതാണ് ഒടിയനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് നരേന്‍ പറഞ്ഞു. മോഹന്‍ലാല്‍ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും എത്തുന്ന ചിത്രം, പ്രേക്ഷകരെ പോലെ താനും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും നരേന്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlals odiyan is a super hero movie says director shrikumar menon

Next Story
സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ രണ്ടാം ഭാഗത്തില്‍ അനന്യ പാണ്ഡെ നായികStudent of the year
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express