scorecardresearch

അമിതാബ് ബച്ചൻ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കുമോ? മലയാളത്തിലെ ചെലവേറിയ ചിത്രം ഒടിയൻ വരുന്നു

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖ സംവിധായകനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖ സംവിധായകനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഒടിയനിലെ നായികാ വേഷം വെല്ലുവിളികൾ നിറഞ്ഞത്: മഞ്‌ജു വാര്യർ

കടപ്പാട്: ഫെയ്‌സ്ബുക്ക്

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു. ഒടിയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരജോടികൾ വീണ്ടും ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖ സംവിധായകനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻ ലാൽ തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്രെ വിവരം പുറതത്ത് വിട്ടത്.

Advertisment

ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകൻ എന്ന ചിത്രത്തിൽ ക്യമാറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ.മലയാളത്തിലെ ഏറ്റവും ചെലവുള്ള സിനിമയാകും മോഹന്‍ലാലിന്റെ ഒടിയന്‍ എന്നാണ് റിപ്പോർട്ടുകൾ.പുലിമുരുകനിലൂടെ മലയാള സിനിമയെ 150 കോടി കടത്തിയ താരമാണ് മോഹന്‍ലാല്‍. പുലിമുരുകനെ വെല്ലുന്ന ബജറ്റില്‍ മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തില്‍ നായകനാവുകയാണ് മോഹന്‍ലാല്‍.ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നതിനായി അണിയറ പ്രവർത്തകർ അമിതാബ് ബർച്ചനെ സമീപിച്ചിരുന്നു. 2010 ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ അമിതാബ് -ബച്ചനും ഒരുമിച്ച് അഭിനയിച്ചിരുന്നുബോംബെ ആസ്ഥാനമായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസിന്റെ ഉടമയായാണ് സംവിധായകനായ ശ്രീകുമാർ. കല്യാൺ ജൂവല്ലേഴ്സ്, മണപ്പുറം ഫിനാൻസ് , കേരള ക്യാൻ​ എന്നീ പരസ്യ ചിത്രങ്ങൾ നിർമ്മിച്ചത് ശ്രീകുമാറാണ്

മെയ്25ന് ചിത്രീകരണം തുടങ്ങുന്ന 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളാണ് . ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന 'ഒടിയന്‍' ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.

Mohanlal Odiyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: