scorecardresearch

കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍; ഡംബല്‍ കൈയ്യിലേന്തിയ ചിത്രം വൈറല്‍

ഡംബല്‍സ് കൈയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

ഡംബല്‍സ് കൈയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍; ഡംബല്‍ കൈയ്യിലേന്തിയ ചിത്രം വൈറല്‍

ഒടിയനായി വേഷപ്പകര്‍ച്ച നടത്തി ഏവരെയും ഞെട്ടിച്ചതിന് പിന്നാലെ മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്ത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഡംബല്‍സ് കൈയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഭാരം ഏറെ കുറഞ്ഞെന്ന് വ്യക്തമായി കാണാനാവുന്ന ചിത്രം കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകര്‍. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് ക്യാംപെയിന്‍റെ ഭാഗമായുള്ള വെല്ലുവിളിയാണ് മോഹൻലാൽ സ്വീകരിച്ചത്.

Advertisment

സൂര്യ, ജൂനിയർ എൻടിആർ, പൃഥ്വിരാജ് എന്നിവരെ മോഹൻലാൽ ചലഞ്ച് സ്വീകരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നുളള ചിത്രങ്ങള്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ലാലേട്ടനെ നായകനാക്കി ഹിറ്റ്‌മേക്കര്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം യുകെയില്‍ ആരംഭിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ലാലേട്ടന്റെ ചുള്ളന്‍ ഫോട്ടോയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പുതിയ ചിത്രവും ഇവിടെ നിന്നുളളതാണെന്നാണ് വിവരം.

നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ച വിവരം ലാലേട്ടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

publive-image

ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിനാല്‍ ചെറുപ്പക്കാരനായ ലാലേട്ടനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അവിടെയുള്ള ഹൈഡ് പാര്‍ക്കില്‍ നിന്നും നീല നിറമുള്ള ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച് നില്‍ക്കുന്ന ലാലേട്ടനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ചുള്ളന്‍ ചെക്കനായാണ് തോന്നുക. പ്രായത്തെ തോല്‍പ്പിക്കാനുള്ള മമ്മൂട്ടിയുടെ വഴിയില്‍ തന്നെയാണ് ലാലേട്ടനും.

Advertisment

publive-image

ഇത്തിക്കര പക്കി, നീരാളി തുടങ്ങിയ സിനിമകളിലെ കിടിലൻ ചിത്രങ്ങള്‍ക്കു പിന്നാലെയെത്തിയ ലാലേട്ടന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചള്‍ക്കും വഴിവച്ചിട്ടുണ്ട്. ട്രോളന്‍മാരും ലാലേട്ടന്റെ പുതിയ ചിത്രത്തിനു പിന്നാലെയാണ്.

First Look Poster Facebook Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: