scorecardresearch

അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ

തന്നെ കാണാനെത്തിയ അമ്മമാരെ ചേർത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  മോഹൻലാലിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ദൃശ്യം ലൊക്കേഷനിൽ താരത്തെ കാണാനെത്തിയതായിരുന്നു ഈ അമ്മമാർ

തന്നെ കാണാനെത്തിയ അമ്മമാരെ ചേർത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  മോഹൻലാലിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ദൃശ്യം ലൊക്കേഷനിൽ താരത്തെ കാണാനെത്തിയതായിരുന്നു ഈ അമ്മമാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Fans

കുട്ടികൾ മുതൽ പ്രായമായവർ വരെ സ്നേഹത്തോടെ ലാലേട്ടാ​ എന്നു നീട്ടി വിളിക്കുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ ചെറുചിരിയോടെയും സ്നേഹത്തോടെയും നിൽക്കുന്ന മോഹൻലാലിനെ നമ്മൾ പലകുറി കണ്ടിട്ടുണ്ട്. തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് 'ഇതാണോ മോഹൻലാൽ?' എന്ന ചോദ്യവുമായി ലൊക്കേഷനിലേക്ക്  എത്തിയ ഏലിക്കുട്ടി വല്യമ്മയും മോഹൻലാലും തമ്മിലുള്ള സംഭാഷണവും സമീപകാലത്ത് ഏറെ വൈറലായിരുന്നു. ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോട് മോഹൻലാൽ കാണിക്കുന്ന കരുതലിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ.

Advertisment

Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍

ഇപ്പോഴിതാ, മോഹൻലാലും ചില അമ്മമാരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തന്നെ കാണാനെത്തിയ അമ്മമാരെ ചേർത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. 

ദൃശ്യം ലൊക്കേഷനിൽ താരത്തെ കാണാനെത്തിയതായിരുന്നു ഈ അമ്മമാർ. ഈ ചേർത്തുപിടിക്കൽ ആ അമ്മമാർക്ക് ഒരിക്കലും മറക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. സൂപ്പർതാരത്തിൻ്റെ ഈ എളിമയും സ്നേഹവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

Advertisment

Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിന്റെ ദൃശ്യം മൂന്നിന്റെ ചിത്രീകരണം തൊടുപുഴയിലും കൊച്ചിയിലുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. 

Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ

"ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ, ജോർജ് കുട്ടിയായി കണ്ട് ആ കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്. ദൃശ്യം മൂന്നിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്.  ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, വ്യത്യസ്തമാകും മൂന്നാം ഭാഗം," ജീത്തു ജോസഫിന്റെ വാക്കുകളിങ്ങനെ.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. 2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരിൽ 2021 ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 

ദൃശ്യത്തിന്റെ പല ഭാഷകളിലെ റീമേക്കുകളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ കൊറിയൻ റീമേക്കും പുറത്തുവന്നിരുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

Also Read: നൃത്തം പഠിക്കാത്ത ആ മനുഷ്യൻ കമലദളം ചെയ്തുവെന്നത് അത്ഭുതമാണ്: ഇർഷാദ്

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: