തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരന് വാർത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ അപരനും രംഗത്ത്. തിരുവനന്തപുരം നഗരത്തിലാണ് ലാലേട്ടന്റെ അപരന്‍ പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനവാസിയായ ജോണ്‍ ജോര്‍ജാണ് ലാലേട്ടന്റെ രൂപ സാദൃശ്യവുമായി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത്.

Also Read: കട്ട് പറഞ്ഞിട്ടും അഭിനയം നിർത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹൻലാൽ

കുട്ടിക്കാലം മുതല്‍ ലാലേട്ടന്റെ ആരാധനകനാണ് ജോണ്‍ ജോര്‍ജ്. ഇപ്പോഴും ആരാധനക്ക് ഒരു കുറവുമില്ല. താടിയാണ് മാസ്റ്റര്‍ പീസ്. ഓരോ സിനിമയിലെയും ലാലേട്ടന്റെ താടി അതുപോലെ അനുകരിക്കും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തില്‍ ഒരു തവണ മാത്രമാണ് തന്റെ ആരാധ്യപുരുഷനെ നേരില്‍കണ്ടിട്ടുളളതെന്ന് ജോൺ പറയുന്നു.

Read More : വെളിപാടിന്റെ പുസ്തകത്തിലെ ലാലേട്ടന്റെ മറ്റൊരു രംഗവും സോഷ്യൽ മീഡിയയിൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ