/indian-express-malayalam/media/media_files/2025/12/02/mohanlal-tharun-moorthy-2025-12-02-17-19-24.jpg)
കഴിഞ്ഞ ജൂലൈയിലാണ്, മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. മോഹൻലാലിൻ്റെ കരിയറിലെ 365-ാമത് ചിത്രമാണിത്. 'എല്‍ 365' എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിൻ്റെ പ്രഖ്യാപന സമയത്ത് സംവിധായകനായി നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു. 'തല്ലുമാല', 'വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'അഞ്ചാം പാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്റ്റിൻ. എന്നാൽ, ഇപ്പോൾ ഓസ്റ്റിൻ ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. പകരം സംവിധായകനായി എത്തുന്നത് തരുൺ മൂർത്തിയാണ്.
"ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു പ്രപഞ്ചം ഇളകിമറിയുന്നു. തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ കൂടെ മറ്റൊരു യാത്രയ്ക്ക് ഒരുങ്ങുന്നു, നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരധ്യായം ഞങ്ങൾ നെയ്തു തുടങ്ങുന്നു," ആഷിഖ് ഉസ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി
മോഹൻലാലിന്റെ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ തുടരുമിന്റെ സംവിധായകൻ കൂടിയാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയിരിക്കുകയാണ് തരുൺ.
ഫഹദ് ഫാസിലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'ടോർപിഡോ' എന്ന ചിത്രത്തിൻ്റെ നിർമ്മാതാവും ആഷിഖ് ഉസ്മാൻ തന്നെയാണ്. ഈ സൗഹൃദമാണ് 'എൽ 365'-ലേക്ക് തരുൺ മൂർത്തിയെ പരിഗണിക്കാൻ കാരണം എന്നും വാർത്തകളുണ്ട്.
മോഹൻലാൽ ആദ്യമായി ആഷിഖ് ഉസ്മാൻ്റെ ബാനറിൽ അഭിനയിക്കുന്ന ചിത്രമാണ് എല്‍ 365'. രതീഷ് രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രം 2026 ജനുവരി പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us