കുഞ്ഞു മറിയത്തോട് കിന്നാരം പറഞ്ഞ് മോഹൻലാൽ; വൈറലായി ഒരു ചിത്രം

തന്നോട് സംസാരിക്കുന്ന മോഹൻലാലിനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ് കുഞ്ഞുമറിയം

Mohanlal, Dulquer Salmaan, Mohanlal and Dulquer Salmaan family, മോഹൻലാൽ, Dulquer Salman daughter, Dulquer salman daughter video, Maryam Ameerah Salmaan, ദുൽഖർ സൽമാൻ, മറിയം അമീർ സൽമാൻ, Indian express malayalam, IE malayalam

സോഷ്യൽ മീഡിയയിലെ കുട്ടിത്താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങളുടെ ആരാധകർക്ക് കൗതുകമാണ്. ഇപ്പോഴിതാ, മറിയത്തിനും ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും ഒപ്പമുള്ള മോഹൻലാലിന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. തന്നോട് എന്തോ സംസാരിക്കുന്ന മോഹൻലാലിനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന മറിയത്തെ ആണ് ചിത്രത്തിൽ കാണാനാവുക.

Mohanlal, Dulquer Salmaan, Mohanlal and Dulquer Salmaan family, മോഹൻലാൽ, Dulquer Salman daughter, Dulquer salman daughter video, Maryam Ameerah Salmaan, ദുൽഖർ സൽമാൻ, മറിയം അമീർ സൽമാൻ, Indian express malayalam, IE malayalam

മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെ ഒരു പഴയ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. യാത്രയ്ക്കിടയിൽ മറിയത്തിനെ ട്രോളിയിൽ ഇരുത്തിയും തലയിലെടുത്തും തോളത്തെടുത്തുമൊക്കെ നടക്കുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

 

View this post on Instagram

 

DQ . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post. Just send a message or leave a comment here, I will remove this post myself. Thank you FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #arjun #Malayalamcomedy #kerala #Kochi #keralaa #pathanamthitta #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash

A post shared by Malayalam (@malayalamcomedyy) on

Read More: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

Read more: മകൾക്ക് വേണ്ടി വീണ്ടും ബ്രഷെടുത്ത് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal with dulquer salmaan family maryam ameerah salmaan photos

Next Story
മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതു പോലെ ആളുകൾ പെരുമാറി: മിലിന്ദ് സോമൻmilind soman, മിലിന്ദ് സോമൻ, milind soman nude, മിലിന്ദ് സോമൻ നഗ്ന ചിത്രം, milind soman nude photo, milind soman wife, ankita konwar, paurashpur, iemalayalam, ഐഇ മലയാലം
The moderation of comments is automated and not cleared manually by malayalam.indianexpress.com