/indian-express-malayalam/media/media_files/uploads/2023/06/mohanlal-dileep-kavya.jpg)
Source/ Instagram
ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ടു തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവരുമ്പോഴെല്ലാം ദിലീപിന്റെയും കാവ്യയുടെയും ആരാധകർ ഏറ്റു പിടിക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനൊപ്പം കൈപ്പിടിച്ച് നിൽക്കുകയാണ് കുഞ്ഞ് മഹാലക്ഷ്മി. കാവ്യയെയും ദിലീപിനെയും ചിത്രങ്ങളിൽ കാണാം.
പ്രശസ്ത വ്യവസായി യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനെത്തിയതാണ് താരങ്ങൾ. കുടുംബത്തോടൊപ്പമുള്ള മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളും വൈറലായിരുന്നു.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.