scorecardresearch

പ്രിയന്റെ പിറന്നാളിന് മോഹൻലാലിന്റെ സർപ്രൈസ്; വീഡിയോ

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ പിറന്നാൾ ദിവസമാണിന്ന്

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ പിറന്നാൾ ദിവസമാണിന്ന്

author-image
Entertainment Desk
New Update
Mohanlal, Priyadarsan, Birthday

ഒന്നിച്ച് സിനിമ സ്വപ്നം കണ്ട കൂട്ടുകാരാണ് മോഹൻലാലും പ്രിയദർശനും. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ പിറന്നാൾ ദിവസമാണിന്ന്. നാൽപ്പത് വർഷത്തോളമായി സിനിമാലോകത്ത് പ്രവർത്തിക്കുകയാണ് പ്രിയദർശൻ. 1984ൽ പുറത്തിറങ്ങിയ 'പുച്ചയ്‌ക്കൊരു മൂക്കൂത്തി'യാണ് പ്രിയദർശന്റെ ആദ്യ സംവിധാന ചിത്രം. മലയാളത്തിൽ മാത്രല്ല തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി തൊണൂറ്റിയഞ്ചോളം ചിത്രങ്ങൾ പ്രയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുണ്ട്.

Advertisment

കോറോണാ പേപ്പേഴ്സാണ് ആണ് പ്രിയദർശന്റെ പുതിയ സംവിധാന ചിത്രം. കൂട്ടൂക്കാർ ചേർന്ന് പ്രിയദർശന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. ഏറ്റവും അടുത്ത സുഹൃത്തായ മോഹൻലാൽ ആശംസകളറിയിക്കാൻ സർപ്രൈസായി വീഡിയോ കോളിലെത്തി. നടൻ സിദ്ദിഖും കേക്ക് മുറിക്കുമ്പോൾ പ്രിയദർശന് സമീപമുണ്ട്.

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ സെറ്റിലാണിപ്പോൾ മോഹൻലാൽ. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഷിബു ബേബി ജോണാണ് ചിത്രത്തിന്റെ നിർമാണ്. മോഹൻലാലിന്റെ ഗംഭീരം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എലോൺ ആണ് മോഹൻലാലിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം.

Advertisment
Mohanlal Birthday Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: