scorecardresearch

Latest News

പ്രിയ ചങ്ങാതിയ്ക്ക് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ

രാവിലെ മുതൽ നിരവധി താരങ്ങളാണ് സംവിധായകന് സോഷ്യൽ മീഡിയയിലൂടെയും മറ്റും ആശംസകൾ നേർന്നത്

Mohanlal, Priyadarshan

ഒന്നിച്ച് സിനിമ സ്വപ്നം കണ്ട കൂട്ടുകാരാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ച നാല്പത്തിയേഴോളം മലയാളചിത്രങ്ങളുണ്ട്. അതിൽ പകുതിയിൽ ഏറെയും ഹിറ്റുകളും മലയാളികൾ ഇന്നും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവയുമാണ്.

പ്രിയദർശന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. രാവിലെ മുതൽ നിരവധി താരങ്ങളാണ് സംവിധായകന് സോഷ്യൽ മീഡിയയിലൂടെയും മറ്റും ആശംസകൾ നേർന്നത്. ഇപ്പോഴിതാ, പ്രിയ ചങ്ങാതിയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് മോഹൻലാലും.

പ്രിയദർശനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ. “പ്രിയപ്പെട്ട പ്രിയന്, ജന്മദിനാശംസകൾ” എന്നാണ് ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചത്.

മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. താമസിയാതെ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമായിരുന്നു.

Also Read: മലര്‍വാടിക്കു മുൻപ് ആദ്യമായി ഒരു കഥ പറഞ്ഞത് ദുൽഖറിന്റടുത്ത്; വിനീത് പറയുന്നു

ഇടവേളയില്ലാതെ വെറും 102 ദിവസം കൊണ്ട് ചിത്രീകരിച്ച മരക്കാർ കോവിഡ് വ്യാപനം കാരണം രണ്ട് വർഷം വൈകിയാണ് റിലീസ് ചെയ്തത്.

“ചിത്രം പൂർത്തിയാക്കിയ ശേഷം, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഞങ്ങൾ രണ്ടര വർഷത്തോളം കാത്തിരുന്നു. നാല് വർഷം മുമ്പാണ് ഞാൻ ഈ സിനിമയുടെ ജോലി തുടങ്ങിയത്. ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി. ലോകത്ത് ഒരു സിനിമയും എല്ലാവർക്കും ഇഷ്ടമാവില്ല. ചിലർക്ക് വലിയ പ്രതീക്ഷകളുണ്ട്. അഭിനന്ദനം എപ്പോഴും ആത്മനിഷ്ഠമാണ്. ഒരാൾക്ക് നല്ലത് മറ്റൊരാൾക്ക് നല്ലതായിരിക്കില്ല. ഇക്കാലത്ത്, നമ്മൾ ചെയ്ത തെറ്റുകൾ എന്തൊക്കെയാണെന്ന് പറയാൻ എല്ലാവർക്കും കഴിയും,” പ്രിയദർശൻ പറഞ്ഞിരുന്നു.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നായിരുന്നു നിർമ്മാണം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal wishes priyadarshan on his birthday