Latest News

ഇച്ചാക്കക്ക് പിറന്നാൾ ആശംസിച്ച് ലാൽ; വീഡിയോ

മോഹൻലാലിന് പുറമെ മലയാളത്തിലെ നിരവധി താരങ്ങൾ പ്രിയപ്പെട്ട നടന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്

മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് പ്രിയപ്പെട്ട നടന് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നൽകുന്നത്.

ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പ്രിയപ്പെട്ട ഇച്ചാക്കാക്ക് ആശംസ നേർന്നിരിക്കുന്നത്.

“സഹോദര നിർവിശേഷമായ വാത്സല്യങ്ങൾ കൊണ്ട് ജേഷ്ഠമായ കരുതൽ കൊണ്ട് ജീവിതത്തിലേയും ഉയർച്ച താഴ്ചകളിലേയും സന്തോഷത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും കുടുംബവും ഒപ്പം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേരും പറയുന്നത് സന്തോഷമാണ്.  53 സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു. ഈ കൂട്ടുകെട്ട് വിസ്മയമാണ്. ചെയ്യാൻ ഇരിക്കുന്ന സിനിമകൾ ചെയ്തതിനേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാകാക്ക് നല്ല സിനിമകൾ ലഭിക്കട്ടെ എന്നും ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് അഭിനയിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.” അദ്ദേഹം വീഡിയോയിൽപറഞ്ഞു.

മോഹൻലാലിന് പുറമെ മലയാളത്തിലെ നിരവധി താരങ്ങൾ പ്രിയപ്പെട്ട നടന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.

Also read: Happy Birthday Mammootty: മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കി സിനിമാലോകം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal wishes mammootty on his 72nd birthday

Next Story
ക്ലാപ്പടിക്കുന്ന വേഗത്തിൽ ഭാവങ്ങൾ മാറുന്ന നടൻ; ‘സുകൃതം’ ദിനങ്ങളോർത്ത് ഗൗതമിMammootty, Gautami, Mammootty Gautami photos, Gautami photos, Mammootty Gautami Sukrutham, Mammootty birthday, Happy birthday mammootty, mammootty age, mammootty films, mammootty photos
The moderation of comments is automated and not cleared manually by malayalam.indianexpress.com