ഇതൊരു നീണ്ടയാത്രയുടെ തുടക്കമായിരിക്കട്ടെ; ആന്റണി പെരുമ്പാവൂരിന്റെ മകൾക്ക് ആശംസയുമായി മോഹൻലാൽ

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്

mohanlal, mohanlal photos, anthony perumbavoor daughter marriage, മോഹൻലാൽ, anthony perumbavoor, mohanlal anthony perumbavoor family, Indian express malayalam, IE malayalam

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

‘നിങ്ങളുടെ ഹൃദയത്തിന് ഉൾക്കൊളളാനാവുന്നത്രയും സന്തോഷം ഇരുവർക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ. നിങ്ങളുടെ വിവാഹനിശ്ചയത്തിന് ടൺ കണക്കിന് ആശംസകൾ,’ മോഹൻലാൽ കുറിച്ചു.

Congratulations Anisha & Emil…
Wishing you both all the joy that your hearts can hold and may this be the new…

Posted by Mohanlal on Friday, December 4, 2020

ഡോക്ടർ എമിൽ വിൻസന്റാണ് വരൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് മുൻപ് വിവാഹമുറപ്പിക്കൽ ചടങ്ങ് നടത്തിയപ്പോഴും മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും പങ്കെടുത്തിരുന്നു.

Posted by Antony Perumbavoor on Wednesday, 2 September 2020

Posted by Antony Perumbavoor on Wednesday, 2 September 2020

I am really glad to share the happiness of My daughter’s marriage fixation..

Requesting All your prayers and blessings..

Posted by Antony Perumbavoor on Wednesday, 2 September 2020

 

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. ഈ മാസമാണ് വിവാഹം. പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal wishes antony perumbavor daughter engagment photos videos

Next Story
എവർഗ്രീൻ മമ്മുക്ക; മനു അങ്കിളിലെ ബാലതാരം പറയുന്നുMammootty, Mammootty photos, Mammootty trolls, Mammootty manu uncle
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express