കണ്ണിറുക്കലാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഒരൊറ്റ കണ്ണിറുക്കല്‍ വഴി മലയാളത്തിലെ പ്രിയാ വാര്യര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞ വ്യക്തയായി തീര്‍ന്നു. അതിനെ പിന്‍പറ്റിയാവാം, കണ്ണിറുക്കല്‍ ഒരു ട്രെന്‍ഡ് ആയി തീര്‍ന്നത്.

എന്തായാലും കണ്ണിറുക്കല്‍ ട്രെന്‍ടിനൊപ്പമാണ് താനെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍, ഏറ്റവും പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിലൂടെ.

mohanlal, ittimani made in china, ittimani made in china first look, ittimani mohanlal, mohanlal ittimani, mohanlal ithikkarapakki, ,mohanlal news, mohanlal latest, mohanlal next, mohanlal photos, മോഹന്‍ലാല്‍, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Mohanlal in Ittimani Made in China

ഇതിനു മുന്‍പ്, ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റി സ്റ്റില്ലുകളില്‍ ഒന്നിലും മോഹന്‍ലാല്‍ കണ്ണിറുക്കിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ് ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യില്‍ ഒരു ‘എക്സ്റെന്ഡട് കാമിയോ’ വേഷമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.  കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ തന്റെ ചെറുതെങ്കിലും പ്രധാനപെട്ട സ്ക്രീന്‍ ടൈം ഭംഗിയാക്കി.

തീര്‍ത്തും സ്റ്റൈലൈസ്ഡ്‌ ആയ കഥാപാത്രമായിരുന്നു ഇത്തിക്കരപ്പക്കി. നല്ല മെയ്വഴക്കമുള്ള, തികഞ്ഞ അഭ്യാസി.  അയാളില്‍ നിന്നാണ് കൊച്ചുണ്ണി അടിതടകള്‍, യുദ്ധ മുറകള്‍ തുടങ്ങിയവ പരിശീലിക്കുന്നത്.  ഒരു വീരനു വേണ്ട ആത്മവിശ്വാസവും ഊര്‍ജ്ജവും കൊച്ചുണ്ണിയ്ക്ക്  പകര്‍ന്നു കൊടുക്കുന്നതും പക്കി തന്നെ.  അങ്ങനെ, ഹീറോയെക്കാളും ഒരല്പം ഹീറോ പരിവേഷം ഉള്ള കഥാപാത്രത്തിന്റെ സ്റ്റൈലൈസേഷന്റെ ഭാഗമായാണ് ഇത്തിക്കരപ്പക്കി കണ്ണിറുക്കിയത്.

mohanlal, ittimani made in china, ittimani made in china first look, ittimani mohanlal, mohanlal ittimani, mohanlal ithikkarapakki, ,mohanlal news, mohanlal latest, mohanlal next, mohanlal photos, മോഹന്‍ലാല്‍, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Mohanlal in Kayamkulam Kochunni 

‘കായംകുളം കൊച്ചുണ്ണി’യിലെ കണ്ണിരുക്കല്‍ കൌശലമാണ് ധ്വനിപ്പിക്കുന്നതെങ്കില്‍, ‘ഇട്ടിമാണി’യിലേത് ‘ഫ്ലെര്‍ട്ടിംഗ്’ അല്ലെങ്കില്‍ കളിയാക്കല്‍ ആണ് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.   ഒരു പള്ളിയില്‍ ഇരുന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം ‘വിങ്ക്’ ചെയ്യുന്നത്.   ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധികാ ശരത്കുമാറിനേയും പശ്ചാത്തലത്തില്‍ കാണാം. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടും തേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലം എന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

Read More: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook