‘ഇന്ന് ഞാന്‍ പറയുന്നു, നിങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചോളൂ, ലാലേട്ടന്‍ ഒരു ഫിലിം മേക്കര്‍ ആണ്,’ ‘ലൂസിഫര്‍’ പ്രോമോഷന്‍ പരിപാടികള്‍ക്കിടെയുള്ള ഒരു അഭിമുഖത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞതാണ് ഇത്.

“പിന്നെ ഒരു ഇന്‍ഫര്‍മേഷന്‍ എനിക്കിവിടെ പറയാനുള്ളത്, ലാലേട്ടനെക്കുറിച്ച് വെളിയില്‍ ആര്‍ക്കും ഒരുപക്ഷേ അറിയാത്ത ഒരു കാര്യമുണ്ട്. ഞാനിപ്പോള്‍ ഇത്രയും നാള്‍ ലാലേട്ടന്റെ കൂടെ നിന്ന്… ലാലേട്ടന്‍ ഒരു ഫിലിം മേക്കര്‍ ആണ്. ലാലേട്ടനെക്കുറിച്ച് അത് ആള്‍ക്കാര്‍ അറിഞ്ഞിട്ടില്ല. We all know him as this spontaneous, gifted, god given skill ഉള്ള actor… പക്ഷേ ഒരു ഫിലിം മേക്കര്‍ ആണ്. അത് ഇന്ന് ഞാന്‍ പറഞ്ഞു… നിങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചോളൂ…”

നടന്റെ കുപ്പായത്തില്‍ നിന്നും സംവിധായകന്റെ വേഷത്തിലേക്ക് ചേക്കേറുകയാണ് എന്ന് തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്. ‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന രു ത്രിഡി ചിത്രമായിരിക്കും ഇത്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’ന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ‘ബറോസ്സി’ലേക്ക് എത്തിയതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.

”ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു,” മോഹന്‍ലാല്‍ അറിയിച്ചു.

“ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mohanlal, barroz, mohanlal director, mohanlal direction, mohanlal movie barroz, barroz movie, barroz mohanlal, mohanlal news, mohanlal latest news, mohanlal, prithviraj, lucifer, mohanlal turning director, മോഹന്‍ലാല്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം

Mohanlal announced his first directorial ‘Buross’ on his monthly blog

പൃഥ്വിരാജ് സംവിധനം ചെയ്ത ‘ലൂസിഫര്‍’ ആണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഉള്ള മോഹന്‍ലാല്‍ ചിത്രം.  സ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മാര്‍ച്ച് 28നാണ് ‘ലൂസിഫർ’ തിയേറ്ററുകളില്‍ എത്തിയത്. 43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനും പ്രതികരണവുമാണ് നേടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബോക്സ് ഓഫീസിനെ ഇളക്കി മറിക്കുന്ന, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ആരാധകരും.

Read More: 21 ദിവസം കൊണ്ട് 150 കോടി: ചരിത്രം സൃഷ്ടിച്ച് ‘ലൂസിഫര്‍’

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook