മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

മോഹൻലാലിന്റെ പഴ്സനൽ കലക്ഷനിലുളള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇൻഡിപെൻഡന്റ് ലിമിറ്റഡ് എഡിഷൻ വാച്ച് ആണിത്

mohanlal, actor, ie malayalam

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. സിനിമാവിശേഷങ്ങളും കുടുംബത്തിനൊപ്പമുളള നിമിഷങ്ങളും പാചക വീഡിയോകളും വർക്ക്ഔട്ട് ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മോഹൻലാൽ പങ്കുവച്ച പാചക വീഡിയോ വൈറലായിരുന്നു.

ഏതാനും ദിവസം മുൻപാണ് തന്റെ നായ്ക്കുട്ടിയായ ബെയ്‌ലിയെ കയ്യിലെടുത്തു നിൽക്കുന്ന ഫൊട്ടോ മോഹൻലാൽ പോസ്റ്റ് ചെയ്തത്. ഫൊട്ടോ കണ്ട ആരാധകരുടെ ശ്രദ്ധ കവർന്നത് മോഹൻലാലിന്റെ കയ്യിലെ വാച്ചായിരുന്നു. ഏതു കമ്പനിയുടേതാണ് ഈ വാച്ചെന്നും ഇതിന്റെ വില എത്രയാണെന്നുമായിരുന്നു പലരും തിരഞ്ഞത്. ഇപ്പോഴിതാ, മോഹൻലാലിന്റെ വാച്ചിന്റെ വില എത്രയാണെന്ന് പുറത്തുവന്നിരിക്കുന്നു.

മോഹൻലാലിന്റെ പഴ്സനൽ കലക്ഷനിലുളള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇൻഡിപെൻഡന്റ് ലിമിറ്റഡ് എഡിഷൻ വാച്ച് ആണിത്. 23,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) ആണ് വാച്ചിന്റെ വില. മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് ആരാധകർ അമ്പരന്നിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: ആൻ അഗസ്റ്റിനെ ചേർത്തുപിടിച്ച് മോഹൻലാൽ; വൈറൽ ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal wear hublot watch price 20 lakhs

Next Story
‘നീയില്ലായിരുന്നെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ’; അമാലിന് ജന്മദിനാശംസയുമായി നസ്രിയnazriya, dulquer salmaan,dulquer salmaan daughter, dulquer salmaan wife, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express