ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഹിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് ആശംസകള്‍ അറിയിച്ചത്. ലാലേട്ടന്‍ എന്നു വിളിച്ചുകൊണ്ടാണ് സെവാഗ് മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്.

‘പ്രിയപ്പെട്ട സെവാഗ്, പിറന്നാള്‍ ആശംസകള്‍,’ എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തപ്പോള്‍, ‘പ്രിയപ്പെട്ട ലാലേട്ടന്‍, നന്ദി,’ എന്നായിരുന്നു മറുപടിയായി സെവാഗ് കുറിച്ചത്. മോഹനൻലാലിന്റെ ട്വീറ്റിന് താഴെയായി നിരവധി ആരാധകരാണ് സെവാഗിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

സെവാഗിന്റെ 40ാം പിറന്നാളാണ് ഇന്ന്. 14 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 104 ടെസ്റ്റുകളിലായി 23 സെഞ്ചുറിയും 32 അര്‍ദ്ധ സെഞ്ചുറിയുമായി 8586 റണ്‍സാണ് സെവാഗ് സ്വന്തമാക്കിയത്. 251 ഏകദിന പരമ്പരകളിലായി 15 സെഞ്ചുറികളും 38 അര്‍ദ്ധ സെഞ്ചുറികളുമായി 8273 റണ്‍സും സെവാഗിന്റെ കരിയര്‍ നേട്ടമാണ്.

Read More: ‘നന്ദി, ലാലേട്ടാ,’ സുനില്‍ ഛേത്രി പറയുന്നു

2004 മാര്‍ച്ച് 29ന് പാകിസ്ഥാനുമായുള്ള മത്സരത്തില്‍, 300 റണ്‍സ് എന്ന ബെഞ്ച് മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് സെവാഗ്. 530 മിനിട്ട് നീണ്ടു നിന്ന ഇന്നിംഗ്‌സില്‍ 375 പന്തില്‍ 309 റണ്‍സാണ് സെവാഗ് നേടിയത്.

മുമ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പിറന്നനാളിന് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നപ്പോളും, ലാലേട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു ഛേത്രി മറുപടി പറഞ്ഞത്. ഇതും ഇരുവരുടേയും ആരാധകർ ഏറെ ആഘോഷിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ