/indian-express-malayalam/media/media_files/2026/02/03/mohanlal-viral-cat-shirt-2026-02-03-15-01-30.jpg)
തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിനു വേണ്ടി താടി വടിച്ച്, മീശ പിരിച്ചുള്ള ലുക്കിലാണ് മോഹൻലാൽ. കുറേവർഷങ്ങൾക്കു ശേഷമാണ് മോഹൻലാലിനെ ഈ ലുക്കിൽ കാണുന്നത് എന്നതിനാൽ തന്നെ, താരത്തിന്റെ പുതിയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള നിറമുള്ള ഷർട്ടാണ് മോഹൻലാലിന്റെ വേഷം. ഷർട്ടിന്റെ പോക്കറ്റിനു മുകളിലിരിക്കുന്ന പൂച്ചക്കുട്ടിയുടെ ചിത്രം ആരുടെയും ശ്രദ്ധ കവരും.
Also Read: പ്രണയം നിങ്ങളെ മികച്ച വ്യക്തിയാക്കും; ധനുഷുമായുള്ള പ്രണയ ഗോസിപ്പുകൾക്കിടയിൽ മൃണാൾ ഠാക്കൂർ
എന്തായാലും, ലാലേട്ടന്റെ ഷർട്ടിലെ 'പൂച്ച സാറി'നു പിന്നാലെയാണ് സോഷ്യൽ മീഡിയ. കമന്റ് ബോക്സുകളിലെല്ലാം പൂച്ച സാറാണ് താരം. 'പുലിയുടെ നെഞ്ചത്തൊരു പൂച്ചക്കുട്ടി', 'ദേ ലാലേട്ടാ ഒരു പൂച്ച പോക്കറ്റിനുള്ളിൽ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. കോസ്റ്റ്യൂം- ഫാഷൻ സ്റ്റൈലിസ്റ്റും കൺസൽട്ടന്റുമായ ശാന്തി കൃഷ്ണയാണ് മോഹൻലാലിനെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
'വന്താ...സുത്തതാ...തിരുമ്പി വന്താ...റിപ്പീറ്റ്' എന്നാണ് സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിനു കമന്റ് നൽകിയിരിക്കുന്നത്.
Also Read: ജോലി തുടങ്ങിയത് 12-ാം വയസ്സിൽ, ആദ്യ പ്രതിഫലം ഒരു പാക്കറ്റ് ബിസ്ക്കറ്റ്;പിന്നീട് സെൻസേഷൻ താരമായി മാറി
തുടരും എന്ന സൂപ്പർ ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ, പൊലീസുകാരനായാണ് മോഹൻലാൽ എത്തുന്നത്. രതീഷ് രവി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.
Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us