നന്നായി പഠിച്ച്, കൃത്യമായ ഹോം വർക്ക് നടത്തി, കാര്യങ്ങൾ ധാരണയോടെ പ്ലാൻ ചെയ്ത് തന്റെ ആദ്യചിത്രം സംവിധാനം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തൊരു സംവിധായകനാണ് പ്രേക്ഷകർക്കും മലയാളസിനിമാലോകത്തിനും പൃഥ്വിരാജ് ഇന്ന്. സിനിമയോടുള്ള പൃഥ്വിരാജിന്റെ തീവ്രമായ പാഷന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ‘ലൂസിഫറി’ന്റെ വിജയം എന്ന രീതിയിലാണ് സിനിമാലോകം നിരീക്ഷിക്കുന്നത്. ‘ലൂസിഫറി’നു വേണ്ടിയുള്ള പൃഥിയുടെ മുന്നൊരുക്കങ്ങൾ തങ്ങളെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് തുറന്നു പറയുകയാണ് മോഹൻലാലും നടൻ വിനീതും.

മോഹൻലാൽ എന്ന നടനെ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ പൃഥ്വിരാജ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് മോഹൻലാലിന്റെ നിരീക്ഷണം. “മോഹൻ ലാൽ എന്ന ആക്ടറെ കാണാൻ ആളുകൾ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ടല്ലോ, അത് പൃഥ്വിരാജ് കൃത്യമായി ലൂസിഫർ എന്ന സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ തന്നെ നല്ല ദിശയിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത് എന്നു തോന്നി. എന്താണ് തനിക്ക് വേണ്ടതെന്നതിനെ കുറിച്ച് പൃഥ്വിരാജിന് നല്ല ധാരണയുണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി അയാൾ നല്ല രീതിയിൽ ഹോംവർക്ക് ചെയ്തിരുന്നു. എല്ലാ സിനിമകളും അതുപോലെ പോലെയാകണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എല്ലാ ആർട്ടിസ്റ്റുകളും കംഫർട്ടായിരുന്നു ലൊക്കേഷനിൽ. പാഷനേറ്റ് ഫിലിം മേക്കർ ആണ് പൃഥ്വിരാജ്,” ഒരു വീഡിയോ അഭിമുഖത്തിനിടെ മോഹൻലാൽ പറഞ്ഞതിങ്ങനെ.

Read more: എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ: പൃഥിരാജ് പറഞ്ഞത്

‘ലൂസിഫറി’ൽ നല്ല രീതിയിൽ ഡബ്ബ് ചെയ്യാൻ തനിക്കു കഴിഞ്ഞുവെങ്കിൽ അതിന്റെ ക്രെഡിറ്റ് പൃഥിരാജിനാണ് നൽകുന്നതെന്ന് വിനീതും പറയുന്നു. നായകനായും വില്ലനായുമൊക്കെ നിരവധി ചിത്രങ്ങളിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന വിനീത് ആണ് ‘ലൂസിഫറി’ൽ വില്ലനായെത്തിയ വിവേക് ഒബ്‌റോയിക്ക് ശബ്ദം നൽകിയത്. തന്റെ ശബ്ദം ആളുകൾ തിരിച്ചറിയുന്നതിന്റെയും ഡബ്ബിംഗിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളുടെയും സന്തോഷത്തിലാണ് വിനീത്. തന്നെ ഡബ്ബിംഗിന് വിളിക്കുന്നതിനു മുൻപു തന്നെ വിവേക് ഒബ്‌റോയിയുടെ സംഭാഷണങ്ങളെല്ലാം പൃഥ്വിരാജ് നേരത്തെ തന്നെ ഡബ്ബ് ചെയ്തുവച്ചിരുന്നു എന്നും കൃത്യമായ മോഡുലേഷനിലുള്ള പൃഥിയുടെ ശബ്ദം തന്റെ ജോലി എളുപ്പമാക്കിയെന്നും വിനീത് പറഞ്ഞു. മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.

lucifer, Mohanlal, Vineeth, lucifer google trending, lucifer movie, ലൂസിഫര്‍, lucifer movie review, ലൂസിഫര്‍ സിനിമാ റിവ്യൂ, ലൂസിഫര്‍ റിവ്യൂ, musical movie, lucifer review, lucifer critics review, ലൂസിഫര്‍ ക്രിട്ടിക് റിവ്യൂ, lucifer movie review, lucifer movie audience review, ലൂസിഫര്‍ പ്രേക്ഷക പ്രതികരണം, lucifer movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പ്രിഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘ലൂസിഫറി’ൽ വിവേക് ഒബ്റോയിക്ക് ശബ്ദം നൽകിയത് വിനീത് ആണ്

” ഏകദേശം ഒന്നര ദിവസമാണ് ഡബ്ബിങ്ങിനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. വിവേക് ഒബ്റോയിയുടെ സംഭാഷണങ്ങളെല്ലാം പൃഥ്വിരാജ് തന്നെ നേരത്തെ ഡബ്ബ് ചെയ്തു വച്ചിരുന്നു. കൃത്യമായ മോഡുലേഷനിലുള്ള പൃഥ്വിയുടെ ശബ്ദമാണ് എനിക്ക് പൈലറ്റ് ഓഡിയോ ആയി ലഭിച്ചത്. എനിക്കു റെഫറൻസിനായി അദ്ദേഹം അതു മുഴുവനും ശബ്ദം നൽകി വച്ചിരുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. സാധാരണ ഷൂട്ടിങ് സമയത്തെ പൈലറ്റ് ഓഡിയോ ആണ് ഡബ്ബ് ചെയ്യാൻ പോകുമ്പോൾ ലഭിക്കുക. പക്ഷേ ഇവിടെ പൃഥ്വിരാജ് എന്ന സംവിധായകൻ ലൂസിഫർ എന്ന സിനിമയ്ക്കു വേണ്ടി എത്രത്തോളം മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അനുഭവമായിരുന്നു ഇത്. ‘ഏട്ടാ, ഈ മോഡുലേഷൻ, റഫറൻസ് ആയി ഉപയോഗിച്ചോളൂ,’ എന്നു മാത്രമാണ് പൃഥ്വി പറഞ്ഞത്. പൃഥ്വിരാജ് ചെയ്തു വച്ചിരുന്ന ഓഡിയോ ട്രാക്കിൽ എല്ലാമുണ്ടായിരുന്നു. അതുകൊണ്ട്, എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏതു മോഡുലേഷൻ കൊടുക്കണമെന്നോ, എങ്ങനെ പറയണമെന്നോ എന്ന യാതൊരു ആശങ്കളും ആശയക്കുഴപ്പങ്ങളും അതുകൊണ്ടു എനിക്കുണ്ടായില്ല.,” വിനീത് പറഞ്ഞു.

Read more: ടെന്നീസ് കളിച്ച് മോഹൻലാലും യുവരാജ് സിംഗും; ‘ലൂസിഫർ’ തരംഗം ഗൂഗിളിലും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook