‘ഹൃദയം’ മോഹൻലാൽ വേർഷൻ; വൈറലായി പോസ്റ്റർ

ചിത്രീകരണം പൂര്‍ത്തിയായ ഹൃദയത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

Mohanlal, Pranav Mohanlal

കൊച്ചി: തിയേറ്ററുകള്‍ തുറക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയതിന് പിന്നാലെ ആദ്യമെത്തിയ അപ്ഡേറ്റുകളില്‍ ഒന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റേത്. ഇന്നലെ രാവിലെയാണ് വീഡിയോ ഗാനത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ചുവട് വയ്ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററില്‍.

വിനീത് പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ തന്നെ പ്രണവിനെ കാണാന്‍ പഴയ ലാലേട്ടനെ പോലെയുണ്ടെന്ന് നിരവധി കമന്റുകള്‍ വന്നു. ഇതിനു ശേഷം മോഹന്‍ലാല്‍ ആരാധകരുടെ പേജുകള്‍ നിറയെ പ്രണവിന് പകരം മോഹന്‍ലാലിന്റെ മുഖം ചേര്‍ത്ത ഹൃദയത്തിന്റെ പോസ്റ്ററാണ്. സംഭവം ആരാധകര്‍ ഏറ്റെടുത്തതോടെ അതിവേഗം വൈറലാവുകയും ചെയ്തു. മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലിജില്‍ ലിജു കുന്നോത്താണ് സൃഷ്ടിക്ക് പിന്നില്‍.

ചിത്രീകരണം പൂര്‍ത്തിയായ ഹൃദയത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക് പോകുമോയെന്ന ആരാധകരുടെ ആശങ്ക വിനീത് തന്നെ അവസാനിപ്പിച്ചു. “ഹൃദയം ഒടിടി റിലീസ് ആയിരിക്കില്ല. അതിനാലാണ് ഇത്രയും നാള്‍ കാത്തിരുന്നത്. തിയേറ്ററില്‍ തന്നെയായിരിക്കും റിലീസ് എന്ന് ഉറപ്പ് നല്‍കുന്നു,” ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് വിനീത് മറുപടി നല്‍കി.

Pranav Mohanlal, Mohanlal

പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: ജഗതിയുടെ ഡയലോഗ് ആവർത്തിച്ച് ഭാവനയും രമ്യയും, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal version of hridayam poster gone viral

Next Story
തപ്പാട്ടം കണ്ടിട്ടുണ്ടോ? പുതിയതായി പഠിച്ച നൃത്തരൂപം പങ്കു വച്ച് ശോഭന- വീഡിയോShobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X