മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Read More: ‘സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ, ലാലേട്ടനല്ല!’ മോഹൻലാലിന്റെ അപരൻ തിരുവനന്തപുരത്ത് ചുറ്റിക്കറങ്ങുന്നു

ഒരു പെൺകുട്ടിയുടെ ശരീരം കയ്യിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ശരീരം തന്റെ മടിയിൽവച്ച് മോഹൻലാൽ ഉച്ചത്തിൽ കരയുന്നു. കട്ട് പറഞ്ഞപ്പോൾ ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരും മോഹൻലാലിന്റെ അഭിനയം കണ്ട് കയ്യടിച്ചു. എന്നാൽ മോഹൻലാലിന് തന്റെ കഥാപാത്രത്തിൽനിന്നും തിരികെ വരാൻ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാൻ കഴിയാതെ മോഹൻലാൽ പൊട്ടിക്കരഞ്ഞു. ഇതുകണ്ട സഹ പ്രവർത്തകർ ഒടുവിൽ അടുത്തെത്തി മോഹൻലാലിനെ സമാധാനിപ്പിക്കുകയും എഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്തു.

സിനിമയിൽ മോഹൻലാൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നതെന്നാണ് വിഡിയോയിൽനിന്നും മനസ്സിലാകുന്നത്. മോഹൻലാൽ എന്ന നടനെ മലയാളികൾ ഇത്രയധികം സ്നേഹിക്കുന്നതും ഇതുകൊണ്ടാണ്.

Read More : രാജമൗലിക്കൊപ്പം കൈകോര്‍ക്കാന്‍ ശ്രീദേവിയും മോഹന്‍ലാലും; ആകാംക്ഷ നല്‍കി പുതിയ റിപ്പോര്‍ട്ട്

കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു കഥാപാത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Read More: മീശ പിരിച്ച് വീണ്ടും മോഹൻലാൽ; വെളിപാടിന്റെ പുസ്തകം പുതിയ പോസ്റ്റർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ