scorecardresearch
Latest News

മോഹന്‍ലാല്‍ ഇനി സംവിധായകന്‍: ഒരുങ്ങുന്നത് ബിഗ് ബജറ്റ് ത്രിഡി ചിത്രം

‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുക

മോഹന്‍ലാല്‍ ഇനി സംവിധായകന്‍: ഒരുങ്ങുന്നത് ബിഗ് ബജറ്റ് ത്രിഡി ചിത്രം

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മോഹന്‍ലാല്‍. നടന്റെ കുപ്പായത്തില്‍ നിന്നും സംവിധായകന്റെ വേഷത്തിലേക്ക് ചേക്കേറുകയാണ് മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുക. ഒരു ത്രിഡി ചിത്രമായിരിക്കും ഇത്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.

”ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു” മോഹന്‍ലാല്‍ പറയുന്നു.

‘ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.

Read More: 21 ദിവസം കൊണ്ട് 150 കോടി: ചരിത്രം സൃഷ്ടിച്ച് ലൂസിഫര്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal to direct a film