scorecardresearch

ബാക്കി ഭാഗം സ്‌ക്രീനിൽ; മോഹൻലാൽ തരുൺമൂത്തി ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിലെത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ. തുടരുമിൻ്റെ വിജയത്തിനു ശേഷം തരുൺ മൂർത്തി- മോഹൻലാൽ കോമ്പോ ഒരുമിക്കുന്നതിൽ ഏറെ ആകാംക്ഷയിലാണ് ആരാധകർ

ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിലെത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ. തുടരുമിൻ്റെ വിജയത്തിനു ശേഷം തരുൺ മൂർത്തി- മോഹൻലാൽ കോമ്പോ ഒരുമിക്കുന്നതിൽ ഏറെ ആകാംക്ഷയിലാണ് ആരാധകർ

author-image
Entertainment Desk
New Update
L366 Mohanlal Tharun Moorthy FI

മോഹൻലാൽ, തരുൺമൂത്തി | ഫൊട്ടോ: ഇൻസ്റ്റഗ്രാം

കഴിഞ്ഞ ജൂലൈയിലാണ്, മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്  പുതിയ ചിത്രം പ്രഖ്യാപിച്ചത്.  മോഹൻലാലിൻ്റെ കരിയറിലെ 365-ാമത് ചിത്രമാണിത്. 

Advertisment

'എല്‍ 366' എന്നാണ്  ചിത്രത്തിൻ്റെ പേര്. ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

"ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു പ്രപഞ്ചം ഇളകിമറിയുന്നു. 'തുടരും' എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ കൂടെ മറ്റൊരു യാത്രയ്ക്ക് ഒരുങ്ങുന്നു, നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരധ്യായം ഞങ്ങൾ നെയ്തു തുടങ്ങുന്നു," എന്ന് ആഷിഖ് ഉസ്മാൻ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇപ്പോഴിതാ ഷൂട്ടിങ്ങ് ആരംഭിച്ചത് അറിയിച്ചു കൊണ്ടുള്ള തരുൺ മൂർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

"നന്ദിയോടെ, L366-ന്റെ സെറ്റിൽ ഈ പുതിയ യാത്ര തുടങ്ങുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി." എന്നും ചിത്രത്തിനൊപ്പം  മോഹൻലാൽ കുറിച്ചിട്ടുണ്ട്. 

Also Read: ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിലേക്ക്; അരങ്ങേറ്റം ബൻസാലി ചിത്രത്തിലൂടെ

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും മീരാജാസ്മിനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

Also Read: 32 വർഷങ്ങൾക്കിപ്പുറം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ 'പദയാത്ര' ആരംഭിക്കുന്നു

മോഹൻലാലിന്റെ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ തുടരുമിന്റെ സംവിധായകൻ കൂടിയാണ് തരുൺ മൂർത്തി.  ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയിരിക്കുകയാണ് തരുൺ.  

ഫഹദ് ഫാസിലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'ടോർപിഡോ' എന്ന ചിത്രത്തിൻ്റെ നിർമ്മാതാവും ആഷിഖ് ഉസ്മാൻ തന്നെയാണ്. ഈ സൗഹൃദമാണ് 'എൽ 365'-ലേക്ക് തരുൺ മൂർത്തിയെ പരിഗണിക്കാൻ കാരണം എന്നും വാർത്തകളുണ്ട്. 

മോഹൻലാൽ ആദ്യമായി ആഷിഖ് ഉസ്മാൻ്റെ ബാനറിൽ അഭിനയിക്കുന്ന ചിത്രമാണ് എല്‍ 365'. രതീഷ് രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 

Read More: ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, എന്നെ തന്നെ വീണ്ടും സ്നേഹിച്ചു തുടങ്ങിയ ദിനങ്ങളാണിത്; വികാരനിർഭരമായ കുറിപ്പുമായി പേളി

Malayalam Movie Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: