കൊച്ചി : എഴുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ട മായാനദിയെ കുറിച്ച് അവസാനമായി പറഞ്ഞിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ ആണ്. മനോഹരമായി മെനഞ്ഞെടുത്ത കഥയാണ് മായാനദി എന്ന് പറഞ്ഞ മോഹന്‍ലാല്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളും നേര്‍ന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം :

കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഞാന്‍ മായാനദി കണ്ടത്. റിയലിസ്റ്റിക് ആയ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചേര്‍ത്ത് വളരെ മനോഹരമായി മെനഞ്ഞെടുത്ത കഥയാണ് മായാനദി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ചിത്രത്തിന്‍റെ ട്രീറ്റ്മെന്റും എനിക്ക് ഇഷ്ടപ്പെട്ടു. മായാനദിയുടെ എഴുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുന്ന ഈ സാഹചര്യത്തില്‍ ഇത്തരം മികച്ചൊരു ചിത്രം നിര്‍മിച്ച അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ