Mohanlal – Suriya Kaappaan full movie leaked on Tamilrockers: മോഹൻലാലും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ തമിഴ് ചിത്രം ‘കാപ്പാൻ’ ചോർത്തി തമിഴ് റോക്കേഴ്സ്. ചിത്രം മുഴുവനായി തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ‘കാപ്പാൻ’ തിയേറ്ററുകളിൽ എത്തിയത്.
കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവർക്ക് പുറമെ ആര്യ, സയേഷ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.
Read More: Kaappaan Movie Review: അനായേസേന മോഹൻലാൽ, പവർപാക്ക് പ്രകടനവുമായി സൂര്യ; ‘കാപ്പാൻ’ റിവ്യൂ
‘കാപ്പാന്’ മാത്രമല്ല ഈ ദുര്‍വിധി ഉണ്ടായത്. അടുത്തിടെ ഇറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും (പ്രഭാസ് നായകനായ സാഹോ, അജിത് നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, വിദ്യാ ബാലന്‍ – അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘മിഷന്‍ മംഗള്‍’ എന്നിവ ഉള്‍പ്പടെ) തമിഴ്റോക്കേഴ്സിന്റെ എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു. തമിഴ്റോക്കേഴ്സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Block Tamilrockers and similar websites, Delhi High Court directs ISPs: തമിഴ് റോക്കേഴ്സ് ഉൾപ്പെടെയുള്ള പൈറസി വെബ്സൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി ഡല്‍ഹി ഹൈക്കോടതി. പൈറസി ലോകത്തെ അതികായന്മാരായ തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ വെബ്സൈറ്റുകളുടെ എല്ലാ URL കളിലേക്കും IP വിലാസങ്ങളിലേക്കുമുള്ള പ്രവേശനം തടയാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിർമ്മാണകമ്പനികളുടെ പകർപ്പവകാശം ലംഘിക്കുന്ന വെബ്‌സൈറ്റുകളുടെ ഡൊമെയ്ൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കാനും പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്റർനെറ്റ്- ടെലികോം സേവന ദാതാക്കൾക്ക് അറിയിപ്പ് നൽകാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിർദേശം നൽകി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനോദ കമ്പനിയായ വാർണർ ബ്രോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.